Jawan Movie : ഷാറൂഖിന്റെ തമിഴ് ടച്ച്; ജവാൻ നാളെ തിയറ്ററുകളിലേക്ക്

Jawan Movie Updates : തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളിൽ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്

  • Sep 06, 2023, 22:13 PM IST
1 /5

വലിയ വിജയം നേടിയ പഠാന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍.

2 /5

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു.  

3 /5

വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. 

4 /5

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. 

5 /5

ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സെപ്റ്റംബർ 7 നാളെ ലോകമെമ്പാടും റിലീസ് ചെയ്യും

You May Like

Sponsored by Taboola