പുതുതായി ലോഞ്ച് ചെയ്ത ജിയോ ഫ്രീഡം പ്ലാനിന് കീഴിൽ ജിയോ എയർ ഫൈബർ കണക്ഷൻ ലഭിക്കുന്ന പുതിയ ഉപയോക്താക്കൾക്ക് ഇൻസ്റ്റലേഷൻ ഫീസ് ഒഴിവാക്കി ജിയോ
Jio AirFiber offers: ഫ്രീഡം ഓഫറിന് കീഴിൽ പുതിയ എയർ ഫൈബർ ഉപയോക്താക്കൾക്ക് ജിയോ 30 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
1/6ജിയോ എയർഫൈബർ കണക്റ്റിവിറ്റി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതുതായി ആരംഭിച്ച ജിയോ ഫ്രീഡം ഓഫർ പ്രയോജനപ്പെടുത്താം.
2/6നിലവിലുള്ള ജിയോ വരിക്കാർക്കും പുതുതായി എത്തിയ ഉപയോക്താക്കൾക്കും എയർ ഫൈബർ സ്വന്തമാക്കാനുള്ള ബുക്കിംഗുകൾക്ക് ജിയോ ഫ്രീഡം ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. ജിയോ എയർ ഫൈബർ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണുള്ളത്.
3/6ജൂലൈ 26 നും ഓഗസ്റ്റ് 15 നും ഇടയിൽ എയർ ഫൈബർ വരിക്കാരാകുന്നവർക്ക് ഇൻസ്റ്റാലേഷൻ ഫീ ഇനത്തിൽ 1,000 രൂപയുടെ ഇളവ് ലഭിക്കും. അതായത് 30 ശതമാനം ഡിസ്കൗണ്ടാണ് ലഭിക്കുക.
4/63 മാസം, 6 മാസം, 12 മാസം പ്ലാനുകൾ തിരഞ്ഞെടുക്കുന്ന എല്ലാ എയർ ഫൈബർ 5G ഉപയോക്താക്കൾക്കും പുതിയ ഉപയോക്താക്കൾക്കും ഈ ഓഫർ ലഭ്യമാണ്.
5/63 മാസത്തെ ഓൾ-ഇൻ-വൺ പ്ലാൻ തിരഞ്ഞെടുക്കുന്നവരുടെ ഫീസ് 3,121 രൂപയാണ്. ഫ്രീഡം ഓഫർ പ്രകാരം പുതിയ ഉപയോക്താക്കൾ 2,121 രൂപ നൽകിയാൽ മതി.
6/6നിങ്ങൾക്ക് ഒരു എയർ ഫൈബർ കണക്ഷൻ ആവശ്യമാണെമെങ്കിൽ Jio.Com സന്ദർശിച്ചാൽ മതി. അല്ലെങ്കിൽ 60008-60008 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ ചെയ്യുക.