പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. കടുവയുടെ വമ്പൻ വിജയത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാപ്പയുടെ ചിത്രീകരണം ഇന്ന് (ജൂലൈ 15) തുടങ്ങി. ഗ്ലാങ്സ്റ്റ് ർ ചിത്രമായിരിക്കും കാപ്പ എന്ന് സംവിധായകൻ ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു.
തിരുവനന്തപുരം വിജെടി ഹാളിലായിരുന്നു പൂജ ചടങ്ങുകൾ നടന്നത്. എസ് എൻ സ്വാമി സ്വിച്ച് ഓൺ കർമ്മവും നടൻ ജഗദീഷ് ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു. ഷാജി കൈലാസ്, പൃഥ്വിരാജ്, ആസിഫ് അലി, നന്ദു, ജിനു വി എബ്രഹാം തുടങ്ങി പ്രമുഖർ ചടങ്ങിൽ അണിനിരന്നു.
തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ (GR Indugopan) എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ (FEFKA Writers Union) നിർമ്മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്രനിർമാണ സംരംഭമാണ് കാപ്പ. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്.
ഡോൾവിൻ കുര്യാക്കോസ് ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ നിർമ്മാണ കമ്പനിയാണ് തിയറ്റർ ഓഫ് ഡ്രീംസ്