Gold Rate Today: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വർണ്ണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഇന്ന് സ്വർണ്ണ വില എത്തിയിരിക്കുകയാണ്.
Kerala Gold Rate: ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. ഏതോടെ കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില പവന് 54,280 രൂപയായിട്ടുണ്ട്.
വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വർണ്ണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഇന്ന് സ്വർണ്ണ വില എത്തിയിരിക്കുകയാണ്.
ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. ഏതോടെ കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില പവന് 54,280 രൂപയായിട്ടുണ്ട്. ഗ്രാമിന് 70 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 6785 രൂപയാണ്.
സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസമായിരുന്നു കഴിഞ്ഞ ഏപ്രിൽ മാസം. ഇതേ മാസമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും രേഖപ്പെടുത്തിയത്.
എന്നാൽ മെയ് മാസം ആരംഭിച്ചപ്പോൾ തന്നെ സ്വർണ്ണം വാങ്ങുന്നവർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. അതായത് മെയ് ആരംഭിച്ച അന്ന് തന്നെ വലിയ തോതില്‍ സ്വർണവിലകുറഞ്ഞിരുന്നു.
മെയ് മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ ഇപ്രകാരമാണ് മെയ് 1- 52,440, മെയ് 2- 53000, മെയ് 3-52600, മെയ് 4- 52680, മെയ് 5- 52680, മെയ് 6- 52840, മെയ് 7- 53080, മെയ് 8- 53000, മെയ് 9- 52920, മെയ് 10- 54,040, മെയ് 11- 53,800, മെയ് 12-53800, മെയ് 13-53720, മെയ് 14- 53400, മെയ് 15- 53,720.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതും സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്ക്കാന് കാരണമാകുന്നുണ്ട്.
സ്വര്‍ണവില ആദ്യമായി 50,000 കടന്നത് മാര്‍ച്ച് 29ന് ആണ്. കഴിഞ്ഞമാസം 19 ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. തുടര്‍ന്ന് വില കുറഞ്ഞെങ്കിലും ശേഷം വില തിരിച്ചുകയറുകയായിരുന്നു.
വിവാഹ സീസൺ ആയതിനാൽ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണ്ണത്തിന്റെ ഈ കുതിപ്പ്. അതുകൊണ്ടുതന്നെ സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവ് സംഭവിക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിങ്ങിന്റെ തിരക്കും വർദ്ധിക്കാറുണ്ട്.
കൂടിയും കുറഞ്ഞുമുള്ള സ്വര്‍ണവിലയുടെ ഈ പോക്ക് ഇനി അങ്ങോട്ട് എന്താകും എന്ന് ഉറപ്പിക്കാൻ കഴിയില്ല.