ഏതൊരു വ്യക്തിയുടെയും സ്വഭാവ രൂപീകരണത്തില്‍ ജനന തീയതിയ്ക്ക് വലിയ സ്വാധീനമുണ്ട്. ഇത് പലരെയും പല തരത്തിലാണ് സ്വാധീനിക്കുക.
People born on these dates are not trustworthy: സംഖ്യാ ശാസ്ത്രം അഥവാ ന്യൂമറോളജി പ്രകാരം ജനന തീയതി ചിലര്‍ക്ക് പോസിറ്റീവ് ഗുണങ്ങള്‍ നല്‍കും. എന്നാല്‍ മറ്റ് ചിലര്‍ക്കാകട്ടെ നെഗറ്റീവ് സ്വഭാവമാണ് നല്‍കുക.
മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുക, അവയെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുക, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ പരസ്യമാക്കുക തുടങ്ങിയ മോശം സ്വഭാവങ്ങള്‍ ഉള്ളവര്‍ നമുക്ക് ചുറ്റിനുമുണ്ട്.
അത്തരത്തില്‍ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലാത്ത ചിലരുണ്ടെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.
ജനന തീയതി 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍) : ഈ തീയതികളില്‍ ജനിച്ചവര്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാനും അവരെ കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കാനും താത്പ്പര്യപ്പെടുന്നവരായിരിക്കും. ഇല്ലാ കഥകള്‍ മെനയുക എന്നതാണ് ഇവരുടെ ഹോബി. മറ്റുള്ളവരോട് തുറന്ന് സംസാരിക്കാനും സ്‌നേഹത്തോടെ പെരുമാറാനും ഇവര്‍ അല്‍പ്പം വിമുഖത പ്രകടിപ്പിക്കും. ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് മാത്രമല്ല എപ്പോള്‍ വേണമെങ്കിലും കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവ് മനസില്‍ ഉണ്ടാകുകയും വേണം.
ജനന തീയതി 7 : വിശ്വാസ വഞ്ചന കാണിക്കാന്‍ ഏറ്റവും സാധ്യതയുള്ളവരാണ് ഇവര്‍. നിങ്ങള്‍ ഇവരോട് അതീവ രഹസ്യമായി പറയുന്ന കാര്യങ്ങള്‍ ഇക്കൂട്ടര്‍ മറ്റുള്ളവരോട് വെളിപ്പെടുത്തും. മറ്റുള്ളവരെ കുറിച്ചുള്ള ഗോസിപ്പുകള്‍ പ്രചരിപ്പിക്കുക എന്നത് ഇവരുടെ പ്രധാന വിനോദമാണ്. അതിനാല്‍ ഇവരോട് ഇടപഴകുമ്പോഴും രഹസ്യങ്ങള്‍ പങ്കുവെയ്ക്കുമ്പോഴും അതീവ ശ്രദ്ധ ആവശ്യമാണ്.
ജനന തീയതി 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍) : മറ്റുള്ളവരുടെ വിഷമങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പുറമെ തോന്നിപ്പിക്കുകയും എന്നാല്‍ ഉള്ളില്‍ സന്തോഷിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. മറ്റുള്ളവരെ ഇവര്‍ ഒരിക്കലും വിശ്വാസത്തില്‍ എടുക്കില്ലെന്ന് മാത്രമല്ല തരം കിട്ടിയാല്‍ ചതിക്കുകയും ചെയ്യും. അതിനാല്‍ ഇവരുമായി സൗഹൃദം സ്ഥാപിക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ജനന തീയതി 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍) : എല്ലാ കാര്യങ്ങളും ചോദിച്ചറിയാനും രഹസ്യമായി വീക്ഷിക്കാനും താത്പ്പര്യപ്പെടുന്നവരാണ് ഇവര്‍. എല്ലാ കാര്യത്തിലും ഒരു വിശ്വാസക്കുറവ് പ്രകടിപ്പിക്കുക എന്നത് ഇവരുടെ സ്വഭാവമാണ്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എപ്പോഴും ഇവര്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകും. ഒരാള്‍ വിശ്വസിച്ച് പറഞ്ഞ രഹസ്യങ്ങള്‍ അവരുടെ അസാന്നിധ്യത്തില്‍ ഇവര്‍ പൊതുവേദികളില്‍ വെളിപ്പെടുത്തും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പോലും ഇവര്‍ക്ക് മടിയുണ്ടാകില്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)