Mercury Transit: വർഷത്തിലെ അവസാന സംക്രമണം; ബുധസംക്രമണത്തിൽ ശ്രദ്ധിക്കേണ്ടവർ ഇവർ!

Mercury Transit 2022: ഈ വർഷത്തിലെ അവസാനത്തെ സംക്രമണമാണ് ബുധന്റേത്. ഗ്രഹങ്ങളുടെ അധിപനായ ബുധൻ ധനു രാശിയിലേക്ക് നീങ്ങും. ഡിസംബർ 31നുള്ള രാശിമാറ്റം എല്ലാ ​ഗ്രഹങ്ങളെയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ അത് വളരെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. ബുധൻ സംക്രമണം ബാധിക്കുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം. 

1 /3

മേടം: ബുധന്റെ ഈ സംക്രമണം മേടം രാശിക്കാരുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും. ബിസിനസിലും ജോലിയിലും എതിർപ്പ് നേരിടേണ്ടി വരും. ഇ​ഗോ പ്രശ്നങ്ങളുണ്ടാകും. ധനു രാശിയിലെ ബുധന്റെ സംക്രമണം ചിലരിൽ മാനസിക പിരിമുറുക്കം ഉണ്ടാക്കും. ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ നല്ല കാര്യങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്.   

2 /3

ഇടവം: ജോലിയിൽ പ്രശ്നങ്ങളുണ്ടാകും. ധനു രാശിയിൽ ബുധൻ സംക്രമിക്കുന്നതിനാൽ ജോലിയിൽ കാലതാമസമുണ്ടാകും. ജോലിയിൽ നിങ്ങൾ പ്രതീക്ഷിച്ച സ്ഥാനക്കയറ്റം വൈകും. പ്രണയികൾ വേർപിരിയുന്ന സാഹചര്യങ്ങളും ഉണ്ടാകാം.  

3 /3

കന്നി: കന്നി രാശിക്കാർക്ക് ജോലിഭാരവും സമ്മർദ്ദവും കൂടും. ജോലിസ്ഥലത്ത് തടസ്സങ്ങളും തർക്കങ്ങളും വർധിക്കും. കുടുംബത്തിൽ മംഗളകരമായ സംഭവങ്ങൾ നടക്കണമെങ്കിൽ ചില പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടതായി വരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)  

You May Like

Sponsored by Taboola