Diabetes Lowering Tips: പ്രമേഹം നിയന്ത്രിക്കണോ...? ഈ ഇലകൾ സഹായിക്കും

ഇന്ന് പ്രായത്തെ പോലും വെല്ലുവിളിച്ച് കൊണ്ട് മനുഷ്യനിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോ​ഗമാണ് പ്രമേഹം. എന്നാൽ നമ്മുടെ ജീവിതരീതിയിലും ഭക്ഷണ ശൈലിയും ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാനും സാധിക്കും. 

പ്രമേഹത്തെ നിയന്ത്രിക്കുന്നതിനായി നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണുന്ന ചില ഇലകൾ സഹായിക്കും. അവയേതൊക്കെയെന്ന് നോക്കാം. 

 

1 /6

കയ്പ്പക്ക , പാവക്ക എന്നിങ്ങനെ അറിയപ്പടുന്ന ഈ പച്ചക്കറിയുടെ ഇലയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും.   

2 /6

നാം പലപ്പോഴും അവ​ഗണിക്കുന്ന ചേമ്പ് ഇലയ്ക്ക് നമ്മുടെ രക്തത്തിലെ അമിതമായ പഞ്ചസാരയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്.

3 /6

പേരക്കയ്ക്ക് മാത്രമല്ല അതിന്റെ ഇലയിലും നിരവധി ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആൻറി ഓക്സിഡൻറുകൾ, പൊട്ടാസ്യം, വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്ന പേരക്ക ഇല പ്രമേഹം നിയന്ത്രിക്കാൻ നല്ലതാണ്. 

4 /6

പ്രമേഹം നിയന്ത്രിക്കാൻ വളരെ സഹായകരമായ ഒരു ഇലയാണ് കറുവപ്പട്ടയുടെ ഇല. ഇത് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. രാവിലെ വെറുംവയറ്റിൽ കറുവപ്പട്ട ചേർത്ത വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.   

5 /6

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഇലയാണ് ഞാവലിന്റെ ഇല. ഇവയ്ക്ക് ഹൈപ്പോഗ്ലൈസമിക്, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്.   

6 /6

ഔഷധ ​ഗുണങ്ങളാൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സസ്യമാണ് തുളസി. തുളസിയില ചേർത്ത വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും.   

You May Like

Sponsored by Taboola