Lionel Messi: ഫിഫയുടെ ബെസ്റ്റായി വീണ്ടും ലയണല്‍ മെസി...!! നേട്ടങ്ങളുടെ രാജാവായി ഫുട്ബാള്‍ മിശിഹാ

2016-ൽ റീബ്രാൻഡ് ചെയ്തതിന് ശേഷം ആദ്യമായി ഫിഫ 'ദ ബെസ്റ്റ്' പ്ലെയർ അവാർഡ് ലയണൽ മെസ്സി നേടിയതോടെ  റെക്കോര്‍ഡുകളുടെ രാജാവ്‌ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിയ്ക്കുകയാണ്.

2016-ൽ റീബ്രാൻഡ് ചെയ്തതിന് ശേഷം ആദ്യമായി ഫിഫ 'ദ ബെസ്റ്റ്' പ്ലെയർ അവാർഡ് ലയണൽ മെസ്സി നേടിയതോടെ  റെക്കോര്‍ഡുകളുടെ രാജാവ്‌ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിയ്ക്കുകയാണ്.

1 /5

ഇന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ താരമാണ് മെസി.  2022 ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കിരീട നേട്ടത്തിൽ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസി നേടിയിരുന്നു. 

2 /5

 ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ മാതൃരാജ്യത്തിന് വേണ്ടി കപ്പ് നേടുക എന്ന  മൂന്നര പതിറ്റാണ്ടായി മനസില്‍ സൂക്ഷിക്കുന്ന സ്വപ്നവും പേറിയാണ്  മെസി എത്തിയത്.  തുടക്കത്തില്‍ സൗദി അറേബ്യയുമായി നേരിട്ട പരാജയം പാഠമാക്കിക്കൊണ്ട്  ഫൈനലില്‍ കപ്പ് കൈക്കലാക്കി മടങ്ങാന്‍ താരത്തിന് കഴിഞ്ഞു. 

3 /5

 മെസിയുടെ കാല്‍പ്പന്ത്‌ ലോകത്തേയ്ക്കുള്ള  വരവ് അത്ര എളുപ്പമായിരുന്നില്ല.  1987 ജൂണ്‍ 24 ന് അര്‍ജന്‍റീനയിലെ റൊസാരിയോയില്‍ ഫാക്ടറി തൊഴിലാളിയുടെയും തൂപ്പുകാരിയുടെയും മകനായി ജനിച്ച ലയണല്‍ ആന്ദ്രെ മെസിയെ വളര്‍ച്ചയെ ബാധിക്കുന്ന ഹോര്‍മോണ്‍ രോഗം മൂലം ഡോക്ടര്‍മാര്‍  ഫുട്‌ബോല്‍ കളിയ്ക്കുന്നതില്‍ നിന്നും വിലക്കിയതാണ്.  

4 /5

 വിലക്ക് വകവയ്ക്കാതെ ഫുട്ബോള്‍ കളിച്ച് തുടങ്ങിയ മെസിയെ പതിനൊന്നാം വയസില്‍ ബാഴ്‌സലോണ സ്വന്തമാക്കി. ശരിയായ ചികിത്സ നല്‍കി, കളി പഠിപ്പിച്ചു, കളിപ്പിച്ചു, പിന്നീട് കണ്ടത് ലോകം  വാഴ്ത്തുന്ന ഫുട്ബോള്‍ രാജാവിന്‍റെ ഉദയമാണ്... 

5 /5

ബാഴ്‌സയുടെ നീലക്കുപ്പായം മെസിയുടെ ജീവിതത്തില്‍ ഭാഗ്യമായിരുന്നു,  മെസി ഗോളടിച്ചു കൂട്ടിയതും, കിരീടങ്ങളും പുരസ്‌കാരങ്ങളും വാരിപ്പുണര്‍ന്നതും ബാഴ്‌സയുടെ നീലക്കുപ്പായമണിഞ്ഞായിരുന്നു.  

You May Like

Sponsored by Taboola