Summer Friendly Foods: ഈ കൊടുംചൂടിൽ ശരീരത്തിൽ ജലാംശം നിലനിർത്താം; ഈ വേനൽക്കാല ഭക്ഷണങ്ങൾ കഴിക്കൂ

ഈ കൊടും ചൂടിൽ നിങ്ങളുടെ ശരീരം സ്വാഭാവികമായി തണുപ്പിക്കുന്നതിന് നിങ്ങൾ പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടതുണ്ട്. ഈ ഭക്ഷണങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും ചൂടും നീക്കം ചെയ്യുകയും ചൂടുമായി ബന്ധപ്പെട്ട പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

  • Feb 28, 2023, 12:50 PM IST
1 /7

കുക്കുമ്പർ ജലാംശം ഏറെയുള്ള ഒരു ഭക്ഷണമാണ്. വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം, കോപ്പർ എന്നിവയാൽ സമ്പന്നമായ കുക്കുമ്പർ നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും പല രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.  

2 /7

തണ്ണിമത്തൻ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നിറഞ്ഞതാണ്. ജലാംശം ധാരാളമുള്ള തണ്ണിമത്തൻ ഉന്മേഷദായകമാണ് കൂടാതെ ഓരോ കപ്പ് തണ്ണിമത്തൻ ജ്യൂസിലും 46 കലോറി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ ജ്യൂസ് തൈരും തേനും ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

3 /7

ഒരു ഗ്ലാസ് കരിമ്പ് നീരിൽ അൽപം റോക്ക് സാൾട്ട് ചേർത്ത് കുടിക്കാൻ ശ്രമിക്കുക. കരിമ്പ് ജ്യൂസ് കുടിക്കുന്നത് കൊണ്ട് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വേനൽക്കാലത്ത് ദിവസവും ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നത് മുതൽ നിങ്ങളുടെ ഊർജ്ജത്തിന്റെ അളവ് വർധിപ്പിക്കുന്നത് വരെ, കരിമ്പ് ജ്യൂസ് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു.

4 /7

പൈനാപ്പിളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അതിൽ വൈറ്റമിൻ എ, വൈറ്റമിൻ കെ, ഫോസ്ഫറസ്, കാത്സ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല രോഗങ്ങളെയും ചെറുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

5 /7

ശരീരഭാരം കുറയ്ക്കാൻ എളുപ്പമുള്ള പ്രതിവിധി എന്ന നിലയിൽ നാരങ്ങ ജനപ്രിയമാണ്. വൈറ്റമിൻ സി, ബി, റൈബോഫ്ലേവിൻ, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ നാരങ്ങ കൊഴുപ്പ് കുറയ്ക്കുന്ന മികച്ച ഭക്ഷണമാണ്.

6 /7

തേങ്ങാവെള്ളം പഞ്ചസാരയും ഉയർന്ന ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഉള്ളതിനാൽ ഉന്മേഷദായകവും ഊർജ്ജസ്വലവുമായ പാനീയമായി ജനപ്രീതി നേടിയിട്ടുണ്ട്. സ്വാഭാവികമായ മധുരവും ജലാംശവും കൂടാതെ, തേങ്ങാവെള്ളം പല പ്രധാന പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു.

7 /7

ബീറ്റ്റൂട്ട് പോഷകമൂല്യങ്ങളാൽ നിറഞ്ഞതാണ്. അതിൽ വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുണ്ട്. ഇത് രക്തം ശുദ്ധീകരിക്കാനും രക്തയോട്ടം ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.

You May Like

Sponsored by Taboola