Astrology: ഈ മൂന്ന് രാശിക്കാർക്ക് മെയ് മാസം അനുകൂലം, ഭാ​ഗ്യം തിളങ്ങും

വലിയ ​ഗ്രഹങ്ങൾ പലതും മെയ് മാസത്തിൽ രാശി മാറുകയാണ്. സൂര്യൻ, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ രാശികളാണ് മെയ് മാസത്തിൽ മാറുന്നത്. ഒപ്പം ചന്ദ്ര​ഗ്രഹണവും മെയ് മാസത്തിൽ തന്നെയാണ്. ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും രാശിമാറ്റത്തോടെ ഈ മൂന്ന് രാശിക്കാർക്കും മെയ് മാസം വളരെ അനുകൂലമായിരിക്കും. ഏതൊക്കെ രാശിക്കാരുടെ ഭാ​ഗ്യമാണ് തിളങ്ങുകയെന്ന് നോക്കാം.

1 /3

മേടം (Aries): മേടം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പൊതുമേഖലയിലും ഇവർക്ക് വിജയം ഉണ്ടാകും. കഠിനാധ്വാനത്തിന്റെ പ്രതിഫലം ലഭിക്കും. വിദേശത്ത് ജോലി ലഭിക്കാൻ അവസരമുണ്ട്. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ബിസിനസിൽ നല്ല ലാഭം നേടാൻ മേടം രാശിക്കാർക്ക് സാധിച്ചേക്കും. നിക്ഷേപത്തിന് അനുകൂല സമയമാണ്. പലയിടത്ത് നിന്നും നിങ്ങളിലേക്ക് പണം എത്തിച്ചേരും. പ്രണയ ബന്ധങ്ങളുടെ കാര്യത്തിലും ഈ മാസം നിങ്ങൾക്ക് അനുകൂലമായിരിക്കും.

2 /3

മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ പ്രതിഫലം നിങ്ങൾക്കുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അത് നേടാനാകും. ബിസിനസ് പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. ശത്രുക്കളെ കരുതിയിരിക്കുക. വിവാഹിതർക്ക് മെയ് മാസം സന്തോഷം നിറഞ്ഞതായിരിക്കും.

3 /3

ചിങ്ങം (Leo): ഓഫീസിൽ ജോലി ചെയ്യുന്നവർ‌ക്ക് നല്ല സമയമായിരിക്കും. ഏതൊരു കാര്യത്തിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഈ സമയം അനുകൂലമായിരിക്കും. ബിസിനസിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണിത്. പണം വന്ന് ചേരാനുള്ള സാധ്യതയുണ്ട്. പൂർവ്വിക സ്വത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. പ്രണയ ബന്ധങ്ങളുടെ കാര്യത്തിലും എല്ലാം അനുകൂലമായിരിക്കും.

You May Like

Sponsored by Taboola