Lord Shiva Fav Zodiac Signs: മഹാദേവന് പ്രിയം ഈ രാശിക്കാരോട്; നിങ്ങളും ഉണ്ടോ!

Lucky Zodiacs: തിങ്കളാഴ്ച മഹാദേവനുവേണ്ടി അർപ്പിച്ചിരിക്കുന്ന ദിനമാണ്.  ഭഗവാൻ ശങ്കരന്റെ കൃപയുള്ളവർ ശരിക്കും ഭാഗ്യവാന്മാരാണ്.

Lord Mahadev Fav Zodiac Signs: വേദ ജ്യോതിഷത്തിൽ മൊത്തം 12 രാശിക്കാരെ കുറിച്ച് വിവരിച്ചിട്ടുണ്ട്. എല്ലാ രാശിക്കാർക്കും ഒരു അധിപനുണ്ടാകും. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം വിലയിരുത്തുന്നത്. 

1 /7

Lord Mahadev Fav Zodiac Signs: വേദ ജ്യോതിഷത്തിൽ ആകെ 12 രാശിക്കാരെ കുറിച്ച് വിവരിച്ചിട്ടുണ്ട്. എല്ലാ രാശിക്കാർക്കും ഒരു അധിപനുണ്ടാകും. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം വിലയിരുത്തുന്നത്. ഹിന്ദു ധർമ്മമനുസരിച്ച്  തിങ്കളാഴ്ചയാണ് മഹാദേവനെ ആരാധിക്കുന്നത്.

2 /7

ഭഗവാന്റെ കൃപയുണ്ടെങ്കിൽ ആ വ്യക്തി ഭാഗ്യവാനായിരിക്കും. ആരൊക്കെയാണ് ആ ഭാഗ്യ രാശികളെന്ന് അറിയാം...

3 /7

മേടം (Aries):  മേട രാശിക്കാർക്ക് മഹാദേവന്റെ അനുഗ്രഹത്താൽ ബിസിനസിൽ നേട്ടമുണ്ടാകും. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. ജോലിയിൽ മാറ്റത്തിന് സാധ്യത. തികഞ്ഞ ആത്മവിശ്വാസം ഉണ്ടാകും. തൊഴിൽരംഗത്ത് പുരോഗതിക്കുള്ള വഴികൾ തെളിയും. വാഹനം  വാങ്ങാൻ യോഗം. സംസാരത്തിൽ പരുഷതയുടെ പ്രഭാവമുണ്ടാകാം. അതുകൊണ്ട് സമനില പാലിക്കുക. സുഹൃത്തുക്കളുമായി ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. വസ്ത്രങ്ങളോടുള്ള താൽപര്യം വർദ്ധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

4 /7

ഇടവം (Taurus): ഈ രാശിക്കാർക്കും മഹാദേവന്റെ കൃപയാൽ മാനസിക സമാധാനം ഉണ്ടാകും. സംസാരിക്കുമ്പോൾ സൂക്ഷിക്കുക. തൊഴിൽ മേഖലയിൽ മാറ്റത്തിന് സാധ്യത. ജോലിയിൽ അധിക ചുമതലകൾ ലഭിച്ചേക്കാം. പുരോഗതിക്കുള്ള അവസരങ്ങളുണ്ടാകും. ആത്മനിയന്ത്രണം പാലിക്കുക. അമിതമായ കോപവും അഭിനിവേശവും ഒഴിവാക്കുക. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാം. സഹോദരങ്ങളുമായി ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം.

5 /7

മിഥുനം (Gemini):  ജോലിയിൽ നിങ്ങൾക്ക് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകുമെങ്കിലും ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കുക, ആത്മനിയന്ത്രണം പാലിക്കുക. ജോലിസ്ഥലത്ത് സ്ഥലം മാറ്റത്തിന് സാധ്യത. വസ്ത്രങ്ങളോടുള്ള താൽപര്യം വർദ്ധിക്കും. കുടുംബത്തോടൊപ്പം ഏതെങ്കിലും മതസ്ഥലങ്ങളിൽ പോകാം. ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. അമിത ഉത്സാഹം ഒഴിവാക്കുക. നിങ്ങളുടെ പങ്കാളിയുമായി ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.

6 /7

കർക്കടകം (Cancer): തികഞ്ഞ ആത്മവിശ്വാസം ഉണ്ടാകും. ഭക്തി വർധിക്കും, സന്താനങ്ങളുടെ സന്തോഷത്തിൽ വർദ്ധനവുണ്ടാകും, ബിസിനസ്സ് മെച്ചപ്പെടും. മനസ്സ് അസ്വസ്ഥമായി തുടരും. അമിത ചെലവുകൾ മൂലം ഉത്കണ്ഠ വർദ്ധിക്കും, ജോലിയിൽ മാറ്റത്തിന് സാധ്യത, പുരോഗതിയുടെ പാത തെളിയും, വരുമാനം വർദ്ധിക്കും ഒപ്പം ചെലവുകളും വർദ്ധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ തുടരാൻ സാധ്യത. സുഹൃത്തുക്കളെ കാണും.

7 /7

ചിങ്ങം (Leo): ബിസിനസ്സ് മെച്ചപ്പെടും. വരുമാനത്തിൽ വർദ്ധനവിന് സാധ്യത. കുടുംബത്തിൽ ബഹുമാനം വർദ്ധിക്കും. ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോൾ സൂക്ഷിക്കുക. ജോലിയിൽ നിങ്ങൾക്ക് ചില അധിക ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ആത്മനിയന്ത്രണം പാലിക്കുക. അധിക ചിലവുകൾ ഉണ്ടാകും. ഒരു സുഹൃത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് വസ്തുവിൽ നിക്ഷേപിക്കാം. ആരോഗ്യനില മെച്ചപ്പെടും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola