Maha Shivratri 2023 Astro: മേടം മുതൽ കുംഭം വരെ; മഹാശിവരാത്രിയിലെ ഭാ​ഗ്യരാശികൾ ഇവയാണ്

ഈ ദിവസം ഭക്തർ വ്രതാനുഷ്ഠാനങ്ങൾ പാലിക്കുകയും ശിവപ്രീതിക്കായി പ്രാർഥിക്കുകയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്യും. 

Maha Shivratri 2023: നാളെ, ഫെബ്രുവരി 18നാണ് മഹാശിവരാത്രി. ഇന്ത്യയിലുടനീളം ഭക്തർ മഹാശിവരാത്രി ആ​ഘോഷിക്കുന്നു. ഹൈന്ദവ ആഘോഷങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് മഹാശിവരാത്രി ആ​ഘോഷം. മാഘമാസത്തിലെ കൃഷ്ണപക്ഷ സമയത്താണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ സമയത്തെ ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും അനുകൂലമോ പ്രതികൂലമോ ആയ സ്വാധീനം ചെലുത്തുന്നു. മഹാശിവരാത്രിയിൽ അനു​ഗ്രഹം ലഭിക്കുന്ന രാശികൾ ഇവയാണ്...

 

1 /5

മേടം - മേടം രാശിയിലുള്ളവർക്ക് പരമശിവന്റെ അനുഗ്രഹം ലഭിക്കും. ഇക്കൂട്ടർ ആഗ്രഹിച്ച ലക്ഷ്യങ്ങൾ കൈവരിക്കും. ഈ രാശിയുള്ളവരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ അവസാനിക്കും. ജോലിസ്ഥലത്ത് ലാഭമുണ്ടാകും.   

2 /5

തുലാം - തുലാം രാശിക്കാർക്ക് മഹാശിവരാത്രി നാലിൽ ധനലക്ഷ്മിയുടെ അനുഗ്രഹമുണ്ടാകും.  

3 /5

വൃശ്ചികം - മഹാശിവരാത്രി ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ ദിവസം, ശിവഭക്തർ ശോഭനമായ ഭാവിക്കായി ശിവലിംഗത്തിന് വെള്ളം സമർപ്പിക്കണം. കടങ്ങളിൽ നിന്ന് മുക്തരാകും. പണം സമ്പാദിക്കാനുള്ള പുതിയ അവസരമുണ്ടാകും.  

4 /5

മകരം - മഹാശിവരാത്രി ഈ രാശിയിലുള്ള ആളുകൾക്ക് അനുകൂലമായിരിക്കും. ചില നല്ല വാർത്തകൾ ഇവരെ തേടി വന്നേക്കാം.   

5 /5

കുംഭം - കുംഭം രാശിക്കാർക്ക് മഹാശിവരാത്രി ദിനത്തിൽ ഭാ​ഗ്യത്തിന്റെ പിന്തുണയുണ്ടാകും. കുംഭം രാശിയുള്ളവർ ഭാഗ്യവാന്മാരായിരിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola