Mahashivratri 2023: മഹാശിവരാത്രിയിൽ സന്ദർശിക്കേണ്ട ഇന്ത്യയിലെ അഞ്ച് പ്രശസ്തമായ ശിവക്ഷേത്രങ്ങൾ

ഈ വർഷം ഫെബ്രുവരി 18 നാണ് മഹാശിവരാത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഹാശിവരാത്രി ഒരുക്കങ്ങൾ നടക്കുകയാണ്.

  • Feb 17, 2023, 09:30 AM IST

 ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ മഹാശിവരാത്രി ആ​ഘോഷിക്കുന്നു.

1 /5

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് ബൃഹദീശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരുവടയാർ കോവിൽ, തഞ്ചൈ പെരിയ കോവിൽ എന്നീ പേരുകളിലും ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ ഈ ക്ഷേത്രം ചോള വാസ്തുവിദ്യയാൽ ശ്രദ്ധേയമാണ്.

2 /5

ഇന്ത്യയിൽ പന്ത്രണ്ട് ആദി ജ്യോതിർലിംഗങ്ങളുണ്ട്. സോമനാഥ ക്ഷേത്രം ഇതിൽ ആദ്യത്തേതാണ്. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിരവധി തവണ പുനർനിർമ്മിക്കപ്പെട്ടതായി കരുതപ്പെടുന്നു.

3 /5

സുവർണ ക്ഷേത്രം എന്നും അറിയപ്പെടുന്ന കാശി വിശ്വനാഥ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ഉത്തർപ്രദേശിലെ പുണ്യനഗരമായ വാരണാസിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭക്തർ പതിവായി സന്ദർശിക്കാറുള്ള കാശി വിശ്വനാഥ ക്ഷേത്രം ശിവന്റെ പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു.

4 /5

ഉത്തരാഖണ്ഡിലെ ഛോട്ടാ ചാർ ധാം യാത്രയിൽ ഉൾപ്പെട്ടിരിക്കുന്ന നാല് സ്ഥലങ്ങളിൽ ഒന്നാണ് കേദാർനാഥ് ക്ഷേത്രം. ഇത് ഏകദേശം 1200 വർഷം പഴക്കമുള്ളതാണ്. ഗർവാൾ ഹിമാലയൻ പർവതനിരകളിൽ മന്ദാകിനി നദിക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

5 /5

ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിലുള്ള ഒരു ഗുഹയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർഷം തോറും നടക്കുന്ന അമർനാഥ് യാത്ര പ്രസിദ്ധമാണ്.

You May Like

Sponsored by Taboola