Budh Gochar 2022: ബുധന്റെ രാശിമാറ്റം: നാളെ മുതൽ ഈ രാശിക്കാരുടെ ഭാ​ഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും

Mercury Transit 2022: ​ഓ​ഗസ്റ്റിലെ ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളെയും സ്വാധീനിക്കും. നാളെ ഓ​ഗസ്റ്റ് ഒന്ന് പുലർച്ചെ 3.51ന് ബുധന്റെ രാശിമാറ്റം സംഭവിക്കും. കർക്കടകത്തിൽ നിന്ന് ബുധൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ബുദ്ധി, യുക്തി, സംഭാഷണം, ആശയവിനിമയം, വാക്ചാതുര്യം എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കുന്നു. ബുധൻ സംക്രമണം ഏറ്റവുമധികം ഗുണം ചെയ്യുന്നത് ഏത് രാശിക്കാർക്കാണെന്ന് നോക്കാം...

 

1 /4

മേടം - മേടം രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും. ജോലിയിൽ വിജയിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയമുണ്ടാകും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. ഇത് ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ കൊണ്ടുവരും. പ്രണയ ജീവിതം മികച്ചതായിരിക്കും.  

2 /4

കർക്കടകം - കർക്കടകം രാശിക്കാർ ഈ കാലയളവിൽ വരുമാനം കൂട്ടാനുള്ള വഴികൾ കണ്ടെത്തും. ഏറെ നാളായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്. വരുമാനം വർധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

3 /4

തുലാം - തുലാം രാശിക്കാർക്ക് ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും. കരിയറിൽ പുരോഗതി ഉണ്ടാകും. നിങ്ങൾ ചെയ്യുന്ന ജോലി വിലമതിക്കപ്പെടും. സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പ്രയാസമേറിയ ജോലികളിലും വിജയിക്കാൻ കഴിയും.  

4 /4

കുംഭം - ഈ കാലയളവിൽ കുംഭം രാശിക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. ചില ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. വ്യാപാരികൾക്ക് അനുകൂല സമയമാണ്. സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് വിജയം ലഭിക്കും.

You May Like

Sponsored by Taboola