Grah Gochar In October: ഒക്ടോബറിലെ ഗ്രഹ സംക്രമണം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, ആഗ്രഹിച്ചതെല്ലാം നേടും!

Grah Gochar October 2024: ജ്യോതിഷമനുസരിച്ച് ഒക്ടോബർ മാസം വളരെയധികം സവിശേഷതയുള്ള ഒരു മാസമാണ്.  ചില രാശിക്കാരുടെ ഭാഗ്യം മാറ്റി മറിക്കുന്ന ഗ്രഹ സംക്രമണങ്ങളാണ് 2024 ഒക്ടോബറിൽ നടക്കാൻ പോകുന്നത്.

 

October 2024 Grah Gochar: ഒക്ടോബറിൽ സൂര്യ ബുധ ചൊവ്വ ശുക്ര ഗ്രഹങ്ങൾ രാശി പരിവർത്തനം നടത്തും.ആദ്യം ഒക്ടോബർ 10 ന് ബുധൻ തുലാം രാശിയിലേക്ക് സംക്രമിക്കും.

1 /8

October 2024 Grah Gochar: ഒക്ടോബറിൽ സൂര്യ ബുധ ചൊവ്വ ശുക്ര ഗ്രഹങ്ങൾ രാശി പരിവർത്തനം നടത്തും.ആദ്യം ഒക്ടോബർ 10 ന് ബുധൻ തുലാം രാശിയിലേക്ക് സംക്രമിക്കും

2 /8

ഒക്ടോബർ 13 ന് ശുക്രൻ വൃശ്ചിക രാശിയിലും ശേഷം ഒക്ടോബർ 17 ന് സൂര്യൻ തുലാം രാശിയിലേക്കും അവസാനം ഒക്ടോബർ 20 ന് ചൊവ്വ കർക്കടക രാശിയിലേക്കും പ്രവേശിക്കും.   

3 /8

ഈ ഗ്രഹങ്ങളുടെ സംക്രമത്താൽ വളരെയധികം ശുഭ ഫലങ്ങൾ നൽകുന്ന രാജയോഗങ്ങൾ രൂപപ്പെടും. തുലാം രാശിയിൽ ശുക്രനും സൂര്യനും കൂടിച്ചേർന്ന് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും.  ഇത് ജ്യോതിഷത്തിൽ വളരെ ശുഭകരമായ ഒരു യോഗമാണ്.

4 /8

ശനിയുടെ സഞ്ചാരത്തിലും ഈ സമയം കാര്യമായ മാറ്റമുണ്ടാകും. 2024 ഒക്ടോബർ 3 ന് ഉച്ചയ്ക്ക് 12:10 ന് ശനി പൂരുരുട്ടാതി നക്ഷത്രത്തിൽ നിന്നും ചതയം നക്ഷത്രത്തിലേക്ക് സംക്രമിക്കും. 2024 ഡിസംബർ 27 വരെ ഇവിടെ തുടരും.

5 /8

ഇത് 12 രാശിക്കാരെയും സ്വാധീനിക്കും.  ഈ ഗ്രഹസംക്രമണങ്ങൾ ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യ നേട്ടങ്ങൾ നൽകുന്നതെന്ന് നോക്കാം...  

6 /8

ഇടവം (Taurus): ഒക്‌ടോബർ മാസം ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. സാമ്പത്തിക പുരോഗതി, സ്ഥാനക്കയറ്റം, പുതിയ ജോലി, ബിസിനസിൽ വൻ ലാഭം, കുടുംബത്തിൽ സന്തോഷാന്തരീക്ഷം നിലനിൽക്കും.

7 /8

ചിങ്ങം (Leo): ഒക്ടോബറിലെ ഗ്രഹസംക്രമണം ചിങ്ങം രാശിക്കാർക്കും വളരെയധികം നേട്ടങ്ങള നൽകും.  ഇവർക്ക് അപ്രതീക്ഷിത  സാമ്പത്തിക നേട്ടം,  ബഹുമാനം വർദ്ധിക്കും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനും സാധിക്കും.

8 /8

കന്നി (Virgo):  ഈ രാശിക്കാർക്കും ഒക്ടോബറിൽ നിരവധി നേട്ടങ്ങൾ ലഭിക്കും. ഈ സമയം ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, ജോലിസ്ഥലത്ത് നന്നായി പ്രവർത്തിക്കും, പ്രശംസകൾ ലഭിക്കും,  വ്യക്തിജീവിതം മികച്ചതായിരിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola