Keraleeyam: മഴ വകവയ്ക്കാതെയുള്ള തിരക്ക്; 30 വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴ് പ്രദർശിപ്പിച്ചപ്പോൾ...

കേരളീയം പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ വൻ ജനത്തിരക്ക്. 

 

1 /6

ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് എന്ന എക്കാലത്തെയും ക്ലാസിക് ചിത്രമാണ് മേളയിൽ പ്രദർശിപ്പിച്ചത്. 

2 /6

മണിച്ചിത്രത്താഴിന് 30-ാം വര്‍ഷത്തില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.  

3 /6

കൈരളി തിയേറ്ററിന് മുന്നിൽ മഴ പോലും വകവയ്ക്കാതെ ആയിരങ്ങളാണ് തടിച്ചുകൂടിയത്. തിരക്കേറിയതോടെ മൂന്ന് അധിക പ്രദർശനങ്ങളും നടത്തി.   

4 /6

വൈകിട്ട് 7.30ന്റെ പ്രദര്‍ശനത്തിന് മൂന്ന് മണിമുതല്‍ ക്യൂ ഉണ്ടായിരുന്നു. 443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂര്‍ നേരത്തെ പ്രദര്‍ശനം തുടങ്ങി. നിരവധിപേര്‍ നിലത്തിരുന്നാണ് സിനിമ കണ്ടത്. പുറത്തും ചിത്രം കാണാൻ വലിയ ക്യൂ തന്നെ ഉണ്ടായിരുന്നു.  

5 /6

പരമാവധിപേരെ സിനിമ കാണിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൂന്ന് അധിക പ്രദര്‍ശനങ്ങള്‍ കൂടി നടത്തുകയായിരുന്നു.   

6 /6

9 മണിക്ക് നിളയിലും 9.30ന് ശ്രീയിലും തുടര്‍ന്ന് കൈരളിയിലുമായി സിനിമ പ്രദര്‍ശിപ്പിച്ചു. ഒരു സിനിമയുടെ നാല് പ്രദര്‍ശനങ്ങള്‍ ഒരു ദിവസം നടന്ന ചലച്ചിത്രോത്സവമായി കേരളീയം മാറുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.    

You May Like

Sponsored by Taboola