ഒക്ടോബർ 27 മുതൽ നവംബർ 5 വരെ മുംബൈ യിൽ വെച്ച് നടക്കുന്ന മേളയിൽ 70 ഭാഷകളിൽ നിന്നായി 250ൽ അധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചലച്ചിത്രം 'തടവ്'.
മത്സര വിഭാഗത്തിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ദക്ഷിണേഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി ലഭിച്ച ആയിരത്തിത്തിൽ അധികം എൻട്രികളിൽ നിന്ന് പതിനാല് ചിത്രങ്ങൾ മാത്രമാണ് മത്സര വിഭാഗത്തിൽ ഇടം പിടിച്ചത്.
മലയാളത്തിൽ നിന്ന് ഇത്തവണ ഫാസിൽ റസാഖിന്റെ തടവ് മാത്രമാണ് മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്