Kaathal Movie : കാതലിന് പാക്കപ്പ് വിളിച്ചു; ഇനി വെള്ളിത്തിരയിലേക്ക്

Kaathal Movie 2006ന് ശേഷം ജ്യോതിക മലയാളത്തിൽ എത്തുന്ന ചിത്രമാണ് കാതൽ

മമ്മൂട്ടി ജ്യോതിക ആദ്യമായി ഒന്നിക്കുന്ന ചിത്രം കാതൽ ദി കോറിന്റെ ചിത്രീകരണം പൂർത്തിയായി. ഒരുമാസത്തെ ഷൂട്ടിങ് ഷെഡ്യുളിൽ സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ജിയോ ബേബിയാണ് കാതൽ സംവിധാനം ചെയ്യുന്നത്. 

1 /6

നേരത്തെ സിനിമയിലെ തങ്ങളുടെ ഭാഗങ്ങൾ തീർത്ത് മമ്മൂട്ടിയും ജ്യോതിക സെറ്റിൽ നിന്നും വിട പറഞ്ഞിരുന്നു

2 /6

മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ്

3 /6

മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

4 /6

 ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.

5 /6

6 /6

You May Like

Sponsored by Taboola