Mamta Mohandas: മംമ്ത മോഹൻദാസും മാലിദ്വീപിൽ,...താരത്തിന്റെ ഹോട്ട് ലുക്ക് വൈറലാകുന്നു

മലയാള സിനിമയിലെ നടിമാർ ഇപ്പോൾ ഒന്നിനു പിറകെ ഒന്നായി വിനോദസഞ്ചാര മേഖലകളിൽ യാത്ര പോയികൊണ്ടിരിക്കുകയാണ്. യുവനടി അഹാന കൃഷ്ണ ഈ കഴിഞ്ഞ ദിവസം മാലിദ്വീപിൽ എത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചത് മലയാളികൾ കണ്ട് തീരുന്നതിന് മുമ്പ് തന്നെ മറ്റൊരു പ്രിയനടി കൂടി അവിടേക്ക് എത്തിയിരിക്കുകയാണ്.

1 /8

താരങ്ങളുടെ നിമിഷങ്ങൾ ആരാധകരും എൻജോയ് ചെയ്യുകയാണ്.  നിരവധി മലയാള സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടി മംമ്ത മോഹൻദാസാണ് മാലിദ്വീപിൽ സമയം ചിലവഴിക്കുന്ന മറ്റ് ഒരു താരം

2 /8

മൂന്ന് ദിവസം മുമ്പാണ് മംമ്ത മാലിദ്വീപിൽ എത്തിയത്. ഇതിനിടയിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ അവിടെ അത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും മംമ്ത തന്റെ ആരാധകർക്ക് വേണ്ടി പോസ്റ്റ് ചെയ്തിരുന്നത്

3 /8

ഇതിന് പിന്നാലെ ഇപ്പോഴിതാ മാലിദ്വീപിലെ കടൽ തീരത്ത് സ്വിം സ്യുട്ടിൽ തിളങ്ങിയിരിക്കുന്ന ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുകയാണ് മംമ്ത. 

4 /8

പൂക്കൾ നിറത്തിലെ സ്വിം ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് മംമ്ത ആരാധകരെ ഞെട്ടിച്ചത്. 

5 /8

നടി സാനിയ ഇയ്യപ്പൻ മാലിദ്വീപിൽ പോയപ്പോൾ വൈറൽ ചിത്രങ്ങൾ എടുത്ത ചങ്കി മാത്യു ആണ് മംമ്തയുടെയും ഈ കിടിലൻ ഹോട്ട് ഫോട്ടോസ് എടുത്തിരിക്കുന്നത്.

6 /8

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.   

7 /8

പൃഥ്വിരാജ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിച്ച ജന ഗണ മന എന്ന ചിത്രമാണ് മംതയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

8 /8

You May Like

Sponsored by Taboola