പുതുവത്സരം പിറക്കാന്‍ ഇനി അധിക ദിവസങ്ങള്‍ ബാക്കിയില്ല. 2022 സമ്മാനിച്ച കൊച്ചു കൊച്ചു ദുഃഖങ്ങള്‍ മറന്ന് പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് എല്ലാവരും. ഒപ്പം അടുത്ത വര്‍ഷം എങ്ങിനെയായിരിയ്ക്കും എന്നറിയാനുള്ള ആകാംക്ഷയുമുണ്ട്.
2023 പുതുവർഷം എങ്ങനെയായിരിക്കും?
എല്ലാ 12 രാശികളും മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിവ അവരുടേതായ പാതകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില രാശിക്കാര്‍ ഭാഗ്യമുള്ളവരായി മാറുകയാണ്. അതയത് ജ്യോതിഷികള്‍ പറയുന്നതനുസരിച്ച് 5 രാശിക്കാരുടെ ഭാഗ്യം 2023 ല്‍ മിന്നിത്തിളങ്ങും. ഈ 5 ഭാഗ്യ രാശിക്കാരില്‍ നിങ്ങള്‍ ഉള്‍പ്പെടുമോ?
ഈ 5 രാശിക്കാർ 2023ൽ ഭാഗ്യവാന്മാർ ഇടവം, മിഥുനം, ചിങ്ങം, തുലാം, ധനു എന്നീ 5 രാശിക്കാര്‍ക്ക് 2023 ഏറെ ഭാഗ്യം നല്‍കും. അതായത് പുതുവര്‍ഷം ഈ രാശിക്കാരുടെ ജീവിതത്തില്‍ ഏറെ സന്തോഷം നല്‍കും. ഈ രാശിയില്‍പ്പെടുന്നവര്‍ക്ക് 2023 വളരെ നല്ല വര്‍ഷ മായിരിക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ഇടവം 2023 (Taurus 2023) : ഇടവം രാശിക്കാര്‍ക്ക് ഇത് കരിയർ വളർച്ചയ്ക്ക് നല്ല വർഷം ഇടവം രാശിക്കാര്‍ക്ക് നിങ്ങളുടെ കരിയറിന്‍റെ കാര്യത്തിൽ നടത്തുന്ന ശ്രമങ്ങൾക്ക് ഏറെ പ്രതിഫലം ലഭിക്കും. ബിസിനസ്സിൽ പ്രതീക്ഷിക്കുന്ന വിജയം നേടുന്നതിന്, നിങ്ങൾക്ക് സ്ഥിരോത്സാഹം ഉണ്ടായിരിക്കുകയും നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുകയും വേണം.ഇടവം രാശിക്കാര്‍ ബുദ്ധിപരമായ സമീപനം നടത്തിയാല്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് ഒരു നല്ല ഇടപാട് നേടുന്നതിന് സഹായകമായിരിയ്ക്കും. ജോലി സംബന്ധമായ യാത്രകൾ ഈ വർഷം സാധ്യതയുണ്ട്. ഗ്രഹങ്ങളുടെ പിന്തുണയോടെ നിങ്ങൾക്ക് ഈ വര്‍ഷം കരിയറില്‍ വളര്‍ച്ച, പുതിയ ജോലി ലഭിക്കാം. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓഫീസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുക, അമിതമായി പണം ചെലവഴിക്കുന്ന പ്രവണത നിയന്ത്രിക്കുക.
മിഥുനം 2023 (Gemini 2023) : മിഥുനം രാശിക്കാര്‍ക്ക് പ്രമോഷൻ, ബിസിനസില്‍ വളര്‍ച്ച, മികച്ച വര്‍ഷം കാത്തിരിയ്ക്കുന്നു. മിഥുനം രാശിക്കാർക്ക് 2023 വളരെ അനുകൂല വർഷമായിരിക്കും. ഈ വർഷം നിങ്ങളുടെ ബിസിനസ്സിൽ പെട്ടെന്നുള്ള വളർച്ച ഉണ്ടായേക്കാം, ചിലർ സ്വന്തം ബിസിനസ്സ് ആരംഭിച്ചേക്കാം. നിങ്ങൾ ജോലി ചെയ്യുന്ന ആളാണെങ്കിൽ നിങ്ങളുടെ ജോലിസ്ഥലത്ത് ഒരു പ്രമോഷൻ ലഭിച്ചേക്കാം. ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവര്‍ക്ക് ഈ വർഷം ആശ്വാസം ലഭിക്കും. യോഗയും ധ്യാനവും പരിശീലിക്കുന്നത് സഹായിക്കും. ഭാഗ്യം എപ്പോഴും നിങ്ങളുടെ ഭാഗത്തായിരിക്കും.
ചിങ്ങം 2023 (Leo 2023) : ചിങ്ങം രാശിക്കാര്‍ സമാധാനവും ഐക്യവും ആസ്വദിക്കും 2023-ൽ ചില രാശിക്കാര്‍ വെല്ലുവിളികൾ നേരിടുമ്പോൾ ചിങ്ങം രാശിക്കാർ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കും. കുടുംബത്തിലും സൗഹൃദത്തിലും ഈ രാശിക്കാര്‍ സമാധാനവും ഐക്യവും ആസ്വദിക്കും. ഇവര്‍ പുതിയ സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കും, സാമൂഹിക ഇടപെടലുകളിൽ സജീവമായിരിക്കും. സന്താനങ്ങളെ സംബന്ധിച്ച ചില ശുഭവാർത്തകൾക്കായി കാത്തിരിക്കുന്നവർക്ക് അവരുടെ ആഗ്രഹങ്ങൾ സഫലമാകുമെങ്കിലും കുറച്ച് കാലതാമസത്തിന് ശേഷമാവും ഇത് സംഭവിക്കുക. ഈ രാശിക്കാര്‍ക്ക് വിദേശത്ത് സ്ഥിരതാമസമാക്കാനോ വിദേശത്ത് ജോലി ലഭിക്കാനോ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം, പ്രത്യേകിച്ച് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കുക.
തുലാം 2023 (Libra 2023) തുലാം രാശിക്കാർക്ക് ഭാഗ്യമുണ്ടാകും 2023-ൽ തുലാം രാശിക്കാർക്ക് ഏറെ ഭാഗ്യമുണ്ടാകും. പ്രണയബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ, ആരോഗ്യം എന്നിവ സുഖകരമായിരിക്കും. പഠനത്തിൽ കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കൈവരിക്കും. ബിസിനസ്സിലും ക്രിയാത്മക പ്രവർത്തനങ്ങളിലും പുരോഗതി മികച്ചതായിരിക്കും. ഈ രാശിക്കാര്‍ക്ക് അവരുടെ നൈപുണ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചില സാധ്യതകൾ ഉണ്ടാകാം. തുലാം രാശിക്കാർക്ക് 2023 സെപ്റ്റംബര്‍ വരെ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കാം. ബിസിനസുകാർക്ക് വിപുലീകരണത്തിന് നല്ല അവസരങ്ങൾ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ നല്ല വർഷം. ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ നിങ്ങളുടെ ചില ഹ്രസ്വകാല നിക്ഷേപ പദ്ധതികൾ നടപ്പിലാക്കാം.
ധനു 2023 (Sagittarius 2023): ധനു രാശിക്കാര്‍ക്ക് അനുകൂലമായ വർഷം ധനു രാശിക്കാർക്ക് ഈ വർഷം വളരെ അനുകൂലമായിരിക്കും. പ്രണയബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നല്ല സമയമായിരിക്കും ഇത്. സാമൂഹിക വൃത്തങ്ങളും മെച്ചപ്പെടും. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും നിങ്ങളുടെ പരിശ്രമങ്ങൾക്ക് ആവശ്യമുള്ള ഫലം ലഭിക്കാനും സാധ്യതയുണ്ട്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ജോലി മാറുന്നത് ഒഴിവാക്കുക. നിങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെക്കുറിച്ച് ശ്രദ്ധിക്കുക. ധനു രാശിക്കാർക്ക് ആരോഗ്യപ്രശ്നങ്ങളില്‍ അൽപം ആശ്വാസം ലഭിക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് ഈ വർഷം വിജയിക്കാനാകും. ജോലി സംബന്ധമായ യാത്രകൾ ഉണ്ടാകാം.