Mouni Roy latest Photoshoot: വിവാഹശേഷം കൂടുതല്‍ സുന്ദരിയായി മൗനി റോയ്..!! അവധിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് താരം


വിവാഹശേഷം  ബംഗാളി സുന്ദരി മൗനി റോയി വീണ്ടും  തിരക്കിലായിരുന്നു. ഇപ്പോള്‍  തിരക്കില്‍ നിന്നകന്ന്  മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. മൗനി റോയ് തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 

1 /5

ദുബായ് മലയാളി ബാങ്കർ സൂരജ് നമ്പ്യാരുമൊത്തുള്ള  മൗനിയുടെ വിവാഹം ജനുവരിയിലാണ് നടന്നത്.  മലയാളി ഹൈന്ദവ  രീതിയിലും ബംഗാളി ആചാര പ്രകാരവും വിവാഹം നടന്നിരുന്നു.   

2 /5

വിവാഹശേഷം കാശ്മീരിലെ ഗുൽമാർഗ് താഴ്‌വരയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.  

3 /5

സോഷ്യൽ മീഡിയയിൽ സജീവമായ മൗനി റോയ് ഓരോ ദിവസവും തന്‍റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

4 /5

ഇപ്പോള്‍ താരം  മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. ഒന്നിനൊന്ന്  മികച്ച ചിത്രങ്ങളുമായാണ്  ഇക്കുറി മൗനി റോയ് എത്തിയിരിക്കുന്നത്.  

5 /5

പല വര്‍ണ്ണങ്ങളിലുള്ള  ഷോര്‍ട്ട് ഡ്രസ് ആണ് താരം അണിഞ്ഞിരിയ്ക്കുന്നത്.  താരത്തിന്‍റെ  ചിത്രങ്ങള്‍ നെഞ്ചിലേറ്റിയിരിയ്ക്കുകയാണ് ആരാധകര്‍....   

You May Like

Sponsored by Taboola