'സീതരാമം' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മൃണാൽ താക്കൂർ.
Mrunal Thakur: 2014ൽ പുറത്തിറങ്ങിയ മറാത്തി ചിത്രമായ വിട്ടി ദണ്ഡുവിലൂടെയാണ് മൃണാളിന്റെ അരങ്ങേറ്റം.
2019-ൽ വികാസ് ബഹലിന്റെ ജീവചരിത്ര നാടകമായ സൂപ്പർ 30 എന്ന ചിത്രത്തിലൂടെയാണ് മൃണാൾ താക്കൂറിന്റെ ബോളിവുഡ് അരങ്ങേറ്റം.
സിനിമയിലെത്തും മുമ്പ് ഹിന്ദി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മൃണാൾ സുപരിചിതയായിരുന്നു.
ചുരുക്കം സിനിമകളെ ചെയ്തിട്ടുള്ളൂ എങ്കിലും ആരാധകരുടെ ഇഷ്ടം നേടാൻ മൃണാളിനായി.
സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ശ്രമിക്കുന്നത്.
സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഒരുപാട് ആരാധകരെ നേടിയിരുന്നു.