Lucky People by Name Astrology: ഒരു പേരില്‍ എന്തിരിയ്ക്കുന്നു എന്നാണോ? പേര് ഒത്തിരിയേറെ കാര്യങ്ങള്‍ പറയും. ജ്യോതിഷത്തിന്‍റെ ശാഖയായ Name Astrology പേരിലൂടെ ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു. പേരിന്‍റെ ആദ്യാക്ഷരത്തിൽ നിന്ന് തന്നെ ആ വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പല കാര്യങ്ങളും നാമജ്യോതിഷത്തിന്‍റെ സഹായത്തോടെ അറിയാൻ കഴിയും.
Name Astrology പറയുന്നതനുസരിച്ച് ചില പേരുകാര്‍ വളരെ ഭാഗ്യശാലികളാണ്. അതായത്, സുഖവും സമ്പത്തും എന്നും ഇവര്‍ക്കൊപ്പമുണ്ടാകും. കൂടാതെ, ഇവരുടെ ഭാഗ്യം പെട്ടെന്ന് തെളിയുകയും ഒറ്റ രാത്രികൊണ്ട് ഇവര്‍ പണവും പ്രശസ്തിയും നേടുകയും ചെയ്യും. അത്തരം പേരുകാരെക്കുറിച്ച് അറിയാം...
A എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ 'A' എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവരുടെ ജീവിതത്തില്‍ ഭാഗ്യം 25 വയസിന് ശേഷം ആരംഭിക്കുകയും ഒറ്റ രാത്രികൊണ്ട് ഇവര്‍ പ്രശസ്തരാകുകയും ചെയ്യുന്നു. ഇവര്‍ വളരെ കഠിനാധ്വാനികളായിരിയ്ക്കും. ഇവര്‍ ജീവിതത്തില്‍ ഉയര്‍ന്ന പദവി നേടുകയും ചെയ്യും.
C എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ 'C' എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന വ്യക്തികള്‍ ഏറെ പ്രത്യേകതയുള്ളവരാണ്. അവര്‍ എല്ലാ പ്രശ്‌നങ്ങളോടും പോരാടി മുന്നോട്ട്നീങ്ങുകയും ലക്ഷ്യം നേടുകയും ചെയ്യുന്നു. അവര്‍ ഒരിയ്ക്കലും ധൈര്യം കൈവെടിയില്ല എന്നതാണ് അവരുടെ മറ്റൊരു വലിയ പ്രത്യേകത. അവർ പെട്ടെന്ന് ജീവിതത്തില്‍ വിജയം നേടും.
H എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ 'H' എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവര്‍ വളരെ നല്ല നേതാക്കന്മാരും മാനേജർമാരുമാണെന്ന് തെളിയിക്കുന്നു. അവർ ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ വലിയ വിജയം നേടുന്നു. ഈ പേരുള്ളവർ അൽപ്പം മടിയന്മാരാണെങ്കിലും ഇവര്‍ക്ക് കഴിവിന് യാതൊരു കുറവുമില്ല.
K എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ 'K' എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവര്‍ ആഡംബര ജീവിതം ആസ്വദിക്കുന്നവരാണ്. അവര്‍ പ്രശ്നങ്ങളെ ഭയപ്പെടുന്നില്ല. ഇവരുടെ ജീവിതത്തില്‍ ശത്രുക്കളുടെ എണ്ണം ഏറെയാണ് എങ്കിലും കഠിനാധ്വാനത്തിന്‍റെ അടിസ്ഥാനത്തിൽ അവര്‍ എല്ലാം നേടുന്നു.
S എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ 'S' എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്നവര്‍ എല്ല കാര്യങ്ങളും നന്നായി ചെയ്യുന്നവരാണ്. അവരിൽ പോസിറ്റിവിറ്റി ഉണ്ട്. അവർക്ക് നല്ല രാഷ്ട്രീയക്കാരായും വാഗ്മികളായും പ്രവര്‍ത്തിക്കാന്‍ കഴിയും. ഇവര്‍ ധാരാളം പണം സമ്പാദിക്കുന്നു. 35 വയസിന് ശേഷം വിജയിക്കുകയും ചെയ്യും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)