Ramya Pandian: സ്റ്റൈലിഷ് മേക്കോവറിൽ നൻപകലിലെ നായിക രമ്യ പാണ്ഡ്യൻ, ചിത്രങ്ങൾ കാണാം

Nanpakal Fae Ramya Pandian: തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കം. 

മമ്മൂക്കയുടെ എഴുപതാം വയസ്സിലെ പകർന്നാട്ടമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഒരു ഓഫ് ബീറ്റ് ചിത്രമായത് കൊണ്ട് തന്നെ കളക്ഷൻ കുറവാണെങ്കിൽ കൂടിയും കണ്ടവരൊക്കെ മികച്ച അഭിപ്രായമാണ് പറയുന്നത്. 

1 /6

രണ്ട് നായികമാരായിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. അതിൽ തമിഴ് ബിഗ് ബോസിലൂടെ മലയാളികൾക്ക് കൂടി സുപരിചിതയായ നടി രമ്യ പാണ്ഡ്യൻ തന്നെയായിരുന്നു കൂടുതൽ ശ്രദ്ധനേടിയത്.

2 /6

രമ്യ സിനിമയിൽ നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായിട്ടാണ് അഭിനയിച്ചത്. പക്ഷേ ഒരു തമിഴ് കഥാപാത്രമായിട്ടാണ് രമ്യ അഭിനയിച്ചിരുന്നത് എന്നതും രമ്യയ്ക്ക് എളുപ്പമായി.

3 /6

സിനിമയിലെ രമ്യയുടെ പ്രകടനവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായി. തമിഴ് ബിഗ് ബോസിൽ പങ്കെടുത്തിട്ടുള്ള രമ്യ അതെ ചാനലിൽ കുക്ക് വിത്ത് കോമാളി എന്ന പ്രോഗ്രാമിലും പങ്കെടുത്തിട്ടുണ്ടായിരുന്നു. 

4 /6

ഡമ്മി തപസു, ജോക്കർ തുടങ്ങിയ തമിഴ് സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയെടുത്ത താരമാണ് രമ്യ. അഭിനയിച്ച സിനിമകളിൽ എല്ലാം മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചത്.

5 /6

സമൂഹ മാധ്യമത്തിൽ ഒരു ഗ്ലാമറസ് പരിവേഷമുള്ള ഒരു നടിയാണ് രമ്യ പാണ്ഡ്യൻ. സമൂഹ മാധ്യമത്തിൽ ഒരു ഗ്ലാമറസ് പരിവേഷമുള്ള ഒരു നടിയാണ് രമ്യ പാണ്ഡ്യൻ. 

6 /6

താരത്തിന്റെ വെറൈറ്റി ലുക്കിൽ സ്റ്റൈലിഷായിട്ടുള്ള ഫോട്ടോഷൂട് ഇപ്പോൾ വൈറലാകുകയാണ്. ഡി.ജി ഫോട്ടോഗ്രാഫിയാണ് ഫോട്ടോസ് എടുത്തത്. അനുപമ സിന്ധിയയാണ് സ്റ്റൈലിംഗ്. ഷഹീൻ മനന്റെ ഡിസൈനിലെ ഔട്ട് ഫിറ്റാണ് രമ്യ ധരിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola