'പ്രണയം പുഴപോലെയാണ്....' ഹൃദ്യമായ കുറിപ്പുമായി നവ്യാ നായർ

പ്രണയത്തെക്കുറിച്ചുള്ള മനോഹരമായ കുറിപ്പ് പങ്കുവച്ച് നവ്യാ നായർ

എന്റെ പ്രണയത്തിന്റെ പുഴ എന്ന പേരിലാണ് നവ്യാ നായർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്

1 /5

പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും

2 /5

ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും... കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും

3 /5

മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും..!!

4 /5

ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല!!

5 /5

ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ

You May Like

Sponsored by Taboola