Paalum Pazhavum: കേന്ദ്ര കഥാപാത്രമായി മീരാ ജാസ്മിൻ; 'പാലും പഴവും' ഓ​ഗസ്റ്റിലെത്തും

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ചും മ്യൂസിക്ക് ലോഞ്ചും നടന്നു. 

 

ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തത് സംവിധായകൻ ജോഷിയാണ്. മ്യൂസിക്ക് ലോഞ്ച് സിബി മലയിൽ ശ്യാമപ്രസാദാദ്, രഞ്ജിത്ത്. ബി. ഉണ്ണികൃഷ്ണൻ സിയാദ് കോക്കർ എന്നിവരും ചേർന്നു നിർവഹിച്ചു. കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാസാ ഹോട്ടലിലാണ് ചടങ്ങുകൾ നടന്നത്. 

 

1 /10

എം. പത്മകുമാർ, നഹാസ്, ഉല്ലാസ് കൃഷ്ണ, വിഷ്ന്നു ശശിശങ്കർ, അഭിലാഷ് പിള്ള പ്രശസ്ത നിർമ്മാതാക്കളായ സിയാദ് കോക്കർ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബാദ്ഷാ, അഭിനേതാക്കളായ മീരാ ജാസ്മിൻ, അശ്വിൻ ജോസ്, അശോകൻ, മണിയൻപിള്ള രാജു, രചനാ നാരായണൻകുട്ടി, നിഷാ സാരംഗ്, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, സംഗീത സംവിധായകരായ സച്ചിൻ ബാബു, ജോയൽ ജോൺസ്. ജസ്റ്റിൻ - ഉദയ്  

2 /10

ബോളിവുഡ്ഡിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായ പനോരമ സ്റ്റുഡിയോയുടെ കീഴിൽ പ്രവർത്തിക്കുന്ന പനോരമ മ്യൂസിക്കാണ് ' ചിത്രത്തിൻ്റെ സംഗീതത്തിൻ്റെ അവകാശം വാങ്ങിയിരിക്കുന്നത്.  

3 /10

ഈ ചിത്രത്തിലൂടെ പനോരമ മ്യുസിക്ക് മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്.  

4 /10

മീരാ ജാസ്മിനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.   

5 /10

കുടുംബ പശ്ചാത്തലത്തിലൂടെ നർമ്മ മനോഹരമായ ഒരു ചിത്രത്തെയാണ് വി.കെ.പ്രകാശ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.  

6 /10

2 ക്രിയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർസേട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  

7 /10

ചിത്രത്തിൽ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, മിഥുൻ രമേശ്, ആദിൽ ഇബ്രാഹിം സംവിധായകൻ രാജസേനൻ, രചനാ നാരായണൻ കുട്ടി, നിഷാ സാരംഗ്, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ ഷിനു ശ്യാമളൻ തുഷാര , ഷമീർ ഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട് അതുൽറാം കുമാർ, പ്രണവ് യേശുദാസ്. ആർ.ജെ. സുരേഷ്. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.  

8 /10

ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ - ഉദയ്. ഗാനങ്ങൾ - സുഹൈൽ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ,    

9 /10

കലാസംവിധാനം - സാബു മോഹൻ. മേക്കപ്പ് ജിത്ത് പയ്യന്നൂർ. കോസ്റ്റ്യൂം ഡിസൈൻ -ആദിത്യ നാനു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻ, ഡിസൈൻസ് യെല്ലോ ടൂത്ത്സ്.   

10 /10

കൊച്ചിയിലും, മൂന്നാറിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഓഗസ്റ്റ് 23ന് പ്രദർശനത്തിനെത്തുന്നു  

You May Like

Sponsored by Taboola