ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ വളരെ സമർഥമായി പരിഹരിക്കാൻ ഇക്കൂട്ടർ പ്രാപ്തരായിരിക്കും. അത് കൊണ്ട് തന്നെ നേതൃത്വ ഗുണം ഏറെയുള്ളവരായിരിക്കും ഇവർ.
ചില രാശിക്കാർ ജീവിതത്തിൽ ആരോടും പരാജയപ്പെടാറില്ല. ശത്രക്കുളെ പരാജയപ്പെടുത്തി ആധിപത്യം സ്ഥാപിക്കുന്ന രാശികളെ കുറിച്ച് ജ്യോതിഷത്തിൽ പറയുന്നുമുണ്ട്. കൂടാതെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ വളരെ സമർഥമായി പരിഹരിക്കാൻ ഇക്കൂട്ടർ പ്രാപ്തരായിരിക്കും. അത് കൊണ്ട് തന്നെ നേതൃത്വ ഗുണം ഏറെയുള്ളവരായിരിക്കും ഇവർ. ജ്യോതിഷ പ്രകാരം ഏതൊക്കെ രാശിയിൽ ഉള്ളവർക്കാണ് ഈ ഗുണങ്ങൾ ഉള്ളതെന്ന് നോക്കാം
ഇടവം (Taurus): ഇടവം രാശിക്കാരെ നിയന്ത്രിക്കുക എന്നത് എളുപ്പമല്ല. വളരെ ഗൗരവക്കാരും ശാഠ്യമുള്ളവരുമായിരിക്കും ഈ രാശിക്കാർ. വിചാരിച്ച കാര്യം സാധിച്ചാലേ അവർക്ക് സമാധാനം ഉണ്ടാകുകയുള്ളൂ. സത്യസന്ധരായ ഇക്കൂട്ടർ നിർഭയരും ധൈര്യശാലികളുമാണ്. അതിനാൽ ശത്രുവിന്റെ പകുതി ധൈര്യം അവരുടെ പ്രതീക്ഷ കണ്ടതിനുശേഷം അപ്രത്യക്ഷമാകുന്നു.
ചിങ്ങം (Leo): രാശിചിഹ്നമായ സിംഹത്തെപ്പോലെ യാതൊരു ഭയവുമില്ലാത്തവരാണ് ചിങ്ങം രാശിക്കാർ. വളരെ ധൈര്യവും ആത്മവിശ്വാസവും ഉള്ളവരായിരിക്കും. സംസാരിക്കാൻ മിടുക്കരായ ഇവർ നേതൃഗുണത്തോടെ ജനിച്ചവരമാണ്. ഏത് വിധേനയും എതിരാളിയെ നേരിടാൻ അവർ ശ്രമിക്കും.
വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർ ഒരിക്കലും പരസ്യമായി വഴക്കിടില്ല. ഇവർ എല്ലാം ഉള്ളിൽ വെയ്ക്കും. പിന്നിൽ നിന്നാവും പ്രവർത്തിക്കുക. ആളുകളുടെ ചിന്തകൾ മനസ്സിലാക്കാൻ കഴിവുള്ളവരാണ് ഇവർ. എപ്പോഴും മികച്ച നേതൃഗുണമുള്ളവരാണെന്ന് തെളിയിക്കുന്നു.