7th Pay Commission: DA വർദ്ധന പ്രഖ്യാപനം, ശമ്പള വർദ്ധനവ്, Arrears ക്ലിയറൻസ്, അറിയാം ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ

നിരവധി മീഡിയ റിപ്പോർട്ടുകൾ കുറച്ചു നാളായി അവകാശമുന്നയിക്കുന്ന കാര്യമാണ് മോദി സർക്കാർ ക്ഷാമബത്ത (Dearness Allowance)4% വരെ വർദ്ധിപ്പിക്കുമെന്നത്. 

ഡിഎ വർദ്ധനവ് പ്രതീക്ഷിച്ചിരിക്കുന്ന 50 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിന് ഈ മാസം അവസാനമാകുമെന്ന് തോന്നുന്നു.   അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (All India Consumer Price Index) പ്രഖ്യാപിച്ചതിനുശേഷം ഇത് അതിവേഗം നടപ്പാക്കപ്പെടുമെന്ന് റിപ്പോർട്ട്.  മോദി സർക്കാർ ക്ഷാമബത്ത (DA) നാല് ശതമാനം വരെ വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്രം ഈ നടപടി സ്വീകരിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം തീർച്ചയായും വർദ്ധിക്കും.

1 /5

ഡിഎയുടെ വർദ്ധനവ് കേന്ദ്രം പ്രഖ്യാപിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു വലിയ ആനുകൂല്യമാകും. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും ഈ വർധന. നിലവിൽ കേന്ദ്ര ജീവനക്കാർക്ക് 17 ശതമാനം ഡിഎ ലഭിക്കുന്നുണ്ടെങ്കിലും ഇത് 4 ശതമാനം വർദ്ധിപ്പിച്ചാൽ 21 ശതമാനത്തിലെത്താം.

2 /5

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള DA വർദ്ധനവ് കേന്ദ്രം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊറോണ വൈറസ് പാൻഡെമിക് മൂലം 2021 ജനുവരി മുതൽ ജൂൺ വരെയുള്ള DA പ്രഖ്യാപനത്തിനായി സർക്കാർ കാത്തിരിക്കുകയാണ്.

3 /5

COVID-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നെങ്കിലും ഇപ്പോൾ അത് പതുക്കെ ട്രാക്കിലേക്ക് മടങ്ങുകയാണ്. അതുകൊണ്ടാണ് കേന്ദ്ര ജീവനക്കാരുടെ താൽപ്പര്യാർത്ഥം കേന്ദ്രം ഉടൻ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഡിഎയുടെ 4% വർദ്ധനവ് വാർത്ത 50 ലക്ഷത്തോളം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും ഇടയിൽ സന്തോഷത്തിന്റെ അലയൊലികൾ സൃഷ്ടിക്കും.

4 /5

2021 വരെ കേന്ദ്ര ജീവനക്കാരുടെ ഡിഎയിൽ മാറ്റമില്ലെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും സമ്പദ്‌വ്യവസ്ഥയിലെ വീണ്ടെടുക്കൽ കേന്ദ്രം പദ്ധതി പുനപരിശോധിക്കുമെന്ന പ്രതീക്ഷയ്ക്ക് കാരണമായി.

5 /5

കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളമോ പെൻഷനോ കണക്കിലെടുത്ത് ഡിഎ പ്രഖ്യാപിക്കാമെന്ന് ധനമന്ത്രാലയം ഇതിനകം പറഞ്ഞിട്ടുണ്ട്. DA, DR എന്നിവയുടെ ചെലവ് പ്രതിവർഷം 12,510 കോടി രൂപയാണെങ്കിലും വർദ്ധനവിന് ശേഷം ഇത് 14,595 കോടിയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. 

You May Like

Sponsored by Taboola