പോർച്ചുഗൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സ്ഥാനർഥിയായ തൃശൂർ സ്വദേശി

1 /5

പോർച്ചുഗലിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ (Portugal Local Body Election) മത്സരിക്കാൻ തൃശൂർ സ്വദേശി. തൃശൂർ കുന്നംകുളം കടവന്നൂർ സ്വദേശിയായ രഘുനാഥ് കടവന്നൂരാണ് മത്സരിക്കുന്നത്. 

2 /5

ലിസ്ബണിലെ കഥവാൽ മുനിസിപ്പാലിറ്റിയിൽ ഇടതുപക്ഷ സ്ഥാനാർഥിയായിട്ടാണ് രഘുനാഥ് മത്സരക്കാൻ ഇറങ്ങുന്നത്. ഒക്ടോബർ 25ന് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് രഘുനാഥ് കമ്യൂണിസ്റ് പാർട്ടി ഓഫ് പോർച്ചുഗൽ സ്ഥാനാർഥി ആയി ജനവിധി തേടുന്നത്.

3 /5

പോർച്ചുഗീസ് കമ്യൂണിസ്റ്റ് പാർട്ടിയും പരിസ്ഥിതി സംരക്ഷണ പാർടിയും (PEV) ചേർന്ന് രൂപീകരിച്ച സിഡിയു എന്ന ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയാണ് രഘുനാഥ്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെ കഥവാൽ മുനിസിപ്പാലിറ്റിയിൽ വെർമേല പഞ്ചായത്തിലെ താമസക്കാരനാണ് രഘുനാഥ്. പോർച്ചുഗലിൽ എത്തിയ കാലം മുതൽ കമ്യൂണിസ്‌റ്റ്‌ പാർടിയുമായി അടുത്ത ബന്ധം രഘുനാഥ്‌ പുലർത്തിയിരുന്നു.

4 /5

കണ്ടാണശേരി നമ്പഴിക്കാട് കടവന്നൂർ പരേതനായ ചന്ദ്രമോഹന്റെ മകൻ രഘുനാഥ് കടവന്നൂർ. ജേർണലിസത്തിൽ പിജി ഡിപ്ലോമ നേടി 11 വർഷം മുമ്പാണ് രഘുനാഥ്‌ പോർച്ചുഗലിൽ ഒരു പുസ്‌തക പ്രസിദ്ധീകരണ സ്ഥാപനത്തിൽ പബ്ലിക് റിലേഷൻ ഓഫീസറായി ജോലി നേടിയത്.

5 /5

2018ൽ സ്ഥാപനം നിർത്തിയതോടെ ഒരു പ്രശസ്‌ത റസ്റ്റോറന്റിൽ മാനേജരായി. വടക്കാഞ്ചേരി വ്യാസ കോളേജിലായിരുന്നു വിദ്യാഭ്യാസം

You May Like

Sponsored by Taboola