Pradosh Vrat 2023: ഹിന്ദുമതത്തിൽ പ്രദോഷ വ്രതത്തിന് വലിയ പ്രാധാന്യമുണ്ട്. ത്രയോദശി തിഥിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. പ്രദോഷ വ്രതം എല്ലാ മാസവും രണ്ട് തവണ ആചരിക്കുന്നു. അങ്ങനെ ഒരു വർഷത്തിൽ ആകെ 24 പ്രദോഷ വ്രതങ്ങൾ ആചരിക്കുന്നു.
പ്രദോഷ വ്രത ദിനത്തിൽ ആചാരപ്രകാരം ശിവനെയും പാർവതി ദേവിയെയും ആരാധിക്കുന്നു. പ്രദോഷ വ്രതത്തിൽ, പ്രദോഷ കാലത്തെ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തീയതി സെപ്റ്റംബർ 12 ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ച വരുന്ന പ്രദോഷ വ്രതത്തെ ഭൗമ പ്രദോഷ വ്രതം എന്ന് വിളിക്കുന്നു. ഈ വ്രതത്തിന്റെ സമയം, പൂജാവിധി, ശുഭമുഹൂർത്തം എന്നിവയറിയാം...
ശുഭ സമയം - ഭാദ്രപദ, കൃഷ്ണ ത്രയോദശി ആരംഭിക്കുന്നത് സെപ്റ്റംബർ 11 രാത്രി 11:52നാണ്. അവസാനിക്കുന്നത് സെപ്റ്റംബർ 13 പുലർച്ചെ 02:21നാണ്
പ്രദോഷ സമയം - വൈകിട്ട് 06:30 മുതൽ രാത്രി 08:49 വരെ, ദൈർഘ്യം- 02 മണിക്കൂർ 19 മിനിറ്റ്
പ്രദോഷ വ്രത പൂജാ രീതി - അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. പൂജാമുറിയിൽ വിളക്ക് കൊളുത്തുക. പരമശിവന് ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്ത ശേഷം പൂക്കൾ അർപ്പിക്കുക. ഒപ്പം പാർവതി ദേവിയെയും ഗണപതിയെയും ആരാധിക്കുക. ഏതൊരു ശുഭകാര്യത്തിനും മുമ്പ് ഗണപതിയെ ആരാധിക്കുന്നു. ശിവന് ഭോജനം സമർപ്പിക്കുക. ശിവന് ആരതി നടത്തുക. ഈ ദിവസം കഴിയുന്നത്ര ദൈവത്തെ ധ്യാനിക്കുക.
പൂജാ സാമഗ്രികൾ - പുഷ്പങ്ങൾ, അഞ്ച് പഴങ്ങൾ, രത്നങ്ങൾ, സ്വർണ്ണം, വെള്ളി, ദക്ഷിണ, പൂജാപാത്രങ്ങൾ, തൈര്, നെയ്യ്, തേൻ, ഗംഗാജലം, പുണ്യജലം, സുഗന്ധദ്രവ്യങ്ങൾ, അഞ്ച് മധുരപലഹാരങ്ങൾ, ബിൽവപത്രം, തുളസിയില, മന്ദാരപ്പൂവ്, പശുവിൻ പാൽ, കർപ്പൂരം, ധൂപം, വിളക്ക്, ചന്ദനം.