Niyati Palat Rajyog: ശുക്ര-വ്യാഴം സംയോഗം സൃഷ്ടിക്കും രാജയോഗം; ഈ 4 രാശിക്കാർക്ക് വെച്ചടി വെച്ചടി കയറ്റം!

Shukra Gochar 2023: ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്ന ശുക്രനും വ്യാഴവും ഫെബ്രുവരി 15 ന് ഒരേ രാശിയിൽ സംഗമിക്കും. ഇത് 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. 

 

Shukra Guru Yuti 2023: നിങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ? എത്ര  കഠിനാധ്വാനം ചെയ്തിട്ടും നിങ്ങളുടെ പോക്കറ്റ് ഇപ്പോഴും കാലിയാണോ എന്നാൽ വിഷമിക്കേണ്ട.. നിങ്ങളുടെ ദു:ഖങ്ങൾക്ക് ഇത് അറുതി വരൻ പോകുന്നു.  അതേ.. എല്ലാവർക്കും ഉപകാരിയും സന്തോഷ ദാതാവുമായ ശുക്രൻ ഫെബ്രുവരി 15-ന് സംക്രമിക്കാൻ പോകുകയാണ്. ശുക്രൻ വ്യാഴത്തിന്റെ സാന്നിധ്യം ഉള്ള മീനരാശിയിലാണ് പ്രവേശിക്കുന്നത്. 

1 /5

ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം അപൂർവവും ഐശ്വര്യപ്രദവുമായ രാജയോഗം (Niyati Palat Rajyog) സൃഷ്ടിക്കും. ഈ അപൂർവ രാജയോഗത്തിന്റെ രൂപീകരണം 4 രാശിക്കാരുടെ ജീവിതത്തിൽ വാൻ അഭിവൃദ്ധി കൊണ്ടുവരും.  ആ 4 ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് അറിയാം...

2 /5

വൃശ്ചികം (Scorpio):  ഈ രാശിക്കാർക്ക് അവരുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് രാജയോഗം (Niyati Palat Rajyog) രൂപപ്പെടുന്നത്. ഇത് പ്രണയ വിവാഹം, കുട്ടികൾ, പുരോഗതി, പെട്ടെന്നുള്ള ധനലാഭം എന്നിവയുടെ കരകനാണ്.  അതിനാൽ ശുക്രന്റെ ഈ സംക്രമം മൂലം വൃശ്ചിക രാശിക്കാർക്ക് ധനലാഭത്തിനുള്ള സാധ്യതയുണ്ടാകും. പ്രണയ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ശുക്രന്റെ ഈ സംക്രമത്തിലൂടെ വിവാഹം നടന്നേക്കും.

3 /5

കർക്കടകം (Cancer): ദേവഗുരു വ്യാഴം മീനരാശിയിൽ നേരത്തെ തന്നെയുണ്ട്.  അവിടേക്ക് ശുക്രൻ ഫെബ്രുവരി 15 ന് പ്രവേശിക്കും. ഇതിലൂടെ സൃഷ്ടിക്കുന്ന രാജയോഗം (Niyati Palat Rajyog) കർക്കടക രാശിക്കാരുടെ ജീവിതത്തിലും സുവർണ്ണ ഘട്ടത്തിന് തുടക്കമാകും. ഇവർക്ക് ഈ സമയം പെട്ടെന്നുള്ള ധനലാഭം, പുതിയ വസ്തു അല്ലെങ്കിൽ വാഹനം വാങ്ങാനുള്ള സാധ്യത, ഹോട്ടൽ-റെസ്റ്റോറന്റുകളുമായി ബന്ധപ്പെട്ട ആളുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത, രോഗങ്ങളിൽ നിന്നും മുക്തി എന്നിവ ലഭിക്കും.

4 /5

കന്നി (Virgo): ഈ രാശിയിലുള്ളവർക്ക് ശുക്രന്റെ സംക്രമണം (ശുക്ര നിരവധി പുതിയ സാധ്യതകളുടെ വാതിലുകൾ തുറക്കും. ദാമ്പത്യ പ്രശ്നങ്ങൾ അവസാനിക്കുകയും ഇണയുമായുള്ള ബന്ധം മധുരതരമാകുകയും ചെയ്യും. വരുമാനം വർദ്ധിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കാൻ നല്ല സമയമാണ്. പങ്കാളിയുമായുള്ള ബിസിനസ്സിൽ ലാഭം ഉണ്ടാകും. പണം ലഭിക്കുന്നതിനുള്ള പുതിയ സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. പുതിയ വസ്തുവിൽ നിക്ഷേപിക്കാണ് യോഗം.

5 /5

മിഥുനം (Gemini):  ശുക്രന്റെയും വ്യാഴത്തിന്റെയും സംഗമത്തിലൂടെ  സൃഷ്ടിക്കുന്ന രാജയോഗം (Niyati Palat Rajyog) കാരണം മിഥുന രാശിക്കാർക്ക് കടം വാങ്ങിയ പണം തിരികെ ലഭിക്കാൻ സാധ്യത. ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവോ സ്ഥാനക്കയറ്റമോ ഉണ്ടാകാം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും.  ഒരു മികച്ച ജോലി ഓഫർ ലെറ്റർ ലഭിക്കും. കോടതി സംബന്ധമായ പഴയ കേസുകളിൽ അനുകൂലമായി വിധിയുണ്ടാകും. ഗൃഹത്തിൽ മംഗളകരമായ പ്രവൃത്തികൽ നടക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola