Rashmika Mandanna: താങ്ക്യൂ ഡൽഹി!!! ബ്ലൂ ഔട്ട്ഫിറ്റിൽ തിളങ്ങി രശ്മിക; പുത്തൻ ചിത്രങ്ങൾ

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് രശ്മിക മന്ദാന. ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമാകുന്ന ​ഗുഡ്ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ അമിതാഭ് ബച്ചന്റെ മകളായിട്ടാണ് താരം എത്തുന്നത്. 

 

1 /4

ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലറിൽ നിന്നും മനസിലാകുന്നത്.   

2 /4

വികാസ് ബാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഓരോ കൂട്ടുകുടുംബത്തിന്റെയും ഹൃദ്യമായ കഥയാണ് ​ഗുഡ്ബൈ.  

3 /4

നീന ഗുപ്ത, പവയിൽ ഗുലാത്തി, ആശിഷ് വിദ്യർത്ഥി, സുനിൽ ഗ്രോവർ, എല്ലി അവ്രാം, സാഹിൽ മേത്ത, ഷിവിൻ നാരംഗ്, അഭിഷേഖ് ഖാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.   

4 /4

ശോഭ കപൂർ, എക്ത ആർ കപൂർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും വികാസ് തന്നെയാണ്. സുധാകർ റെഡ്ഡിയാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സ്വാനന്ദ് കിർകിറെയുടെ വരികൾക്ക് അമിത് തൃവേദിയാണ് സം​ഗീതം നൽകിയിരിക്കുന്നത്. 

You May Like

Sponsored by Taboola