RDX Movie: 'അടി'പൊളിയാക്കി ആർഡിഎക്സ്..!! ഇവർ തന്നെ ഓണം വിന്നർ എന്ന് പ്രേക്ഷകർ

ഓണം റിലീസായി എത്തിയിരിക്കുകയാണ് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമ്മിച്ച ഫാമിലി ആക്ഷൻ ചിത്രം ആർഡിഎക്സ്. ഇന്ന്, ഓ​ഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. 

 

1 /7

ഷെയ്ൻ നി​ഗം, നീരജ് മാധവ്, ആന്റണി വർ​ഗീസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.  

2 /7

റിലീസ് ചെയ്ത് ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ പോസിറ്റീവ് റെസ്പോൺസ് ആണ് ചിത്രത്തിന് ലഭിച്ചത്.   

3 /7

പ്രേക്ഷകർ ചിത്രം ഏറ്റെടുത്തുവെന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.   

4 /7

ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ആർഡിഎക്സ് ഒരു മികച്ച അനുഭവമാകും എന്നാണ് സിനിമ കണ്ടവരുടെ പ്രതികരണങ്ങൾ.  

5 /7

ഫാമിലി ഇമോഷൻസിനും ചിത്രം പ്രാധാന്യം നൽകിയിട്ടുണ്ട്.   

6 /7

ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.  

7 /7

അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്.  

You May Like

Sponsored by Taboola