Sabarimala: ഭക്തിസാന്ദ്രം സന്നിധാനം, തീർത്ഥാടക പ്രവാഹം തുടരുന്നു; ചിത്രങ്ങൾ

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ അണമുറിയാത്ത പ്രവാഹം തുടരുന്നു. അവധി ദിവസമായതിനാൽ ഇന്ന് 90,000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തത്.  

 

Sabarimala latest photos: പുലര്‍ച്ചെ ഒരു മണി മുതൽ ആറര മണി വരെ 21,000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്ക്. ഇന്നലെ രാത്രി 12 മണി വരെ 84,793 പേർ പതിനെട്ടാം പടി കയറിയിരുന്നു.  

1 /7

പമ്പയിൽ തിരക്കായതോടെ സത്രം - പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണവും വർധിച്ചു.  

2 /7

ശബരിമലയിൽ തിരക്കുണ്ടെങ്കിലും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്.  

3 /7

മണ്ഡലകാലം ആരംഭിച്ച് 28 ദിവസത്തെ ആകെ വരുമാനം കണക്കാക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 കോടിയുടെ കുറവുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്.   

4 /7

ഡിസംബർ 7 മുതൽ 11 വരെ പമ്പ വഴിയുള്ള തീർത്ഥാടനത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.  

5 /7

പ്രളയം കാരണം ഇത്തവണ തമിഴ്നാട്ടിൽ നിന്നുമുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി.   

6 /7

മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ശബരിമലയില്‍ തിരക്ക് കുറവായിരുന്നു.  

7 /7

കഴിഞ്ഞയാഴ്ച മുതലാണ് ശബരിമലയിലേയ്ക്കുള്ള തീ‍ർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധവവുണ്ടായത്. 

You May Like

Sponsored by Taboola