Shani Margi ശനിയുടെ രാശിമാറ്റം: ഈ 4 രാശിക്കാർ സൂക്ഷിക്കുക

Saturn Transit: 2023 തുടങ്ങാൻ ഇനി ഏതാണ്ട് ഒന്നര മാസം മാത്രമേയുള്ളൂ. നീതിയുടെയും കർമ്മത്തിന്റെയും ദേവനായ ശനി തന്റെ ചലനം മാറ്റാൻ പോകുന്നു, വക്രഗതിയിൽ ചലിച്ചിരുന്ന ശനി നേർഗതിയിൽ ചലിക്കാൻ തുടങ്ങി. പുതുവർഷത്തിൽ ശനി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് നീങ്ങും.  ശനിയുടെ സഞ്ചാരമാറ്റം മൂലം എല്ലാ രാശിക്കാർക്കും അതിന്റെ ഗുണദോഷഫലങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഇതിലൂടെ ഏതൊക്കെ രാശികൾക്കാണ് ശനിയുടെ ദോഷ ദൃഷ്ടി പതിയുന്നതെന്ന് നമുക്ക് നോക്കാം...

1 /4

ശനിയുടെ സംക്രമം ഇടവം രാശിക്കാരുടെ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ കൊണ്ടുവരും. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യം കുറയുകയും നിങ്ങളുടെ ജോലികൾ സ്തംഭിക്കുകയും ചെയ്യും. മാത്രമല്ല ജോലിയിൽ ചില തടസ്സങ്ങൾ ഉണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ കൂടുതലായിരിക്കും, ലാഭം കുറവായിരിക്കും. ഗാർഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളാൽ നിങ്ങൾ വളരെ അസ്വസ്ഥരാകും. ശനിയാഴ്ചകളിൽ ശനി മന്ത്രങ്ങൾ ജപിക്കുക.

2 /4

ശനി സംക്രമം മിഥുന രാശിക്കാർക്ക് പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെയും പിതാവിന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്ചകളിൽ ക്ഷേത്രത്തിൽ കറുത്ത എള്ള് ദാനം ചെയ്യുക.

3 /4

ശനി സംക്രമണം കർക്കടക രാശിക്കാരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ടുവരും. ഈ സമയം വ്യാപാരികൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും. വരുമാനം കുറയും ചെലവുകൾ കൂടും. ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് ചില സാമ്പത്തിക നഷ്ടങ്ങളും അനുഭവപ്പെടാം സൂക്ഷിക്കുക. ശനിയാഴ്ച കടുകെണ്ണ വിളക്ക് കത്തിക്കുക.

4 /4

ശനിയുടെ സംക്രമണം കന്നി രാശിക്കാരുടെ ജീവിതത്തിൽ തൊഴിൽ, ബിസിനസ് എന്നിവയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ ആസൂത്രിത പദ്ധതികളിൽ ശനി തടസ്സങ്ങൾ സൃഷ്ടിക്കും. മാത്രമല്ല നിങ്ങളുടെ ബന്ധുക്കളുമായി നിങ്ങൾക്ക് തർക്കമുണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തിൽ ഈ സമയത്ത് നിങ്ങൾ ശ്രദ്ധിക്കണം. ശനിയാഴ്ച കറുത്ത എള്ളൂ ചേർത്ത ദീപം കത്തിക്കുക.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola