Planet Transit 2023: കുംഭത്തിൽ ശനി-സൂര്യ സംക്രമണം; ഫെബ്രുവരി മുതൽ ഈ രാശിക്കാർക്ക് ഐശ്വര്യം വന്നുചേരും

Planet Transit 2023: 2023 ഫെബ്രുവരി 13 ന് ശനിയും സൂര്യനും ഒരേ രാശിയിലെത്തും. ഏകദേശം 30 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നത്. കുംഭത്തിൽ ശനിയും സൂര്യനും എത്തുമ്പോൾ ഈ രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും.

 

1 /3

ജ്യോതിഷത്തിൽ, സൂര്യനെ പ്രശസ്തി, ബഹുമാനം, സമൃദ്ധി എന്നിവ കൊണ്ടുവരുന്ന ​ഗ്രഹമായാണ് കണക്കാക്കുന്നത്. കർമ്മഫലം നൽകുന്നതാണ് ശനി ദേവൻ. 2023 ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കും. ഈ സമയം ശനിയുടെ സഞ്ചാരം കുംഭം രാശിയിൽ തന്നെയാകും. ജനുവരിയിൽ തന്നെ ശനി കുംഭം രാശിയിൽ പ്രവേശിക്കും.   

2 /3

ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ശനിയും ഫെബ്രുവരി 13 മുതൽ മാർച്ച് 14 വരെ കുംഭ രാശിയിൽ ഉണ്ടാകും.   

3 /3

ശനി സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ കന്നി, മകരം, ധനു, കുംഭം, ഇടവം, മിഥുനം എന്നീ ആറ് രാശിക്കാർക്ക് സന്തോഷവും ഐശ്വര്യവും നൽകും. ഒപ്പം സൂര്യന്റെ സ്വാധീനം മൂലം ഈ രാശിക്കാർക്ക് പ്രശസ്തിയും ബഹുമാനവും വർധിക്കും. അവരുടെ കോടതി കേസുകൾ പരിഹരിക്കപ്പെടും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola