Triple Rajayoga: 200 വർഷങ്ങൾക്ക് ശേഷം ശശ രുചക് മാളവ്യ രാജയോഗം; ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടിവരില്ല

Rajayoga 2024: ഫെബ്രുവരി മാർച്ച് മാസങ്ങളിൽ വൻ നേട്ടങ്ങൾ നൽകുന്ന 3 രാജയോഗങ്ങളാണ് ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ വേണ്ടി വന്നിരിക്കുന്നത്. അവ ശശ്, രുചക്, മാളവ്യ രാജയോഗങ്ങളാണ്.

Triple Rajayoga: ഇത് മിഥുനം, മകരം, ഇടവം എന്നീ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഏകദേശം 200 വർഷങ്ങൾക്ക് ശേഷമാണ് ഒരേ സമയം 3 രാജയോഗങ്ങൾ വരുന്നത്. ശനി കുംഭ രാശിയിൽ സംക്രമിച്ചതോടെ ശശ് മഹാപുരുഷ രാജയോഗവും, ചൊവ്വ തന്റെ ഉച്ച രാശിയായ മകരം രാശിയിൽ പ്രവേശിച്ചതോടെ രുചക് രാജയോഗവും രൂപപ്പെട്ടു ഇനി ശുക്രൻ തന്റെ ഉച്ച രാശിയായ മീനത്തിൽ പ്രവേശിക്കുന്നതിലൂടെ മാളവ്യ രാജയോഗവും രൂപപ്പെടും.

1 /8

ഫെബ്രുവരി മാർച്ച് മാസങ്ങളിൽ വൻ നേട്ടങ്ങൾ നൽകുന്ന 3 രാജയോഗങ്ങളാണ് ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ വേണ്ടി വന്നിരിക്കുന്നത്. അവ ശശ്, രുചക്, മാളവ്യ രാജയോഗങ്ങളാണ്. ഇത് മിഥുനം, മകരം, ഇടവം എന്നീ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഏകദേശം 200 വർഷങ്ങൾക്ക് ശേഷമാണ് ഒരേ സമയം 3 രാജയോഗങ്ങൾ വരുന്നത്.

2 /8

ശനി കുംഭ രാശിയിൽ സംക്രമിച്ചതോടെ ശശ് മഹാപുരുഷ രാജയോഗവും, ചൊവ്വ തന്റെ ഉച്ച രാശിയായ മകരം രാശിയിൽ പ്രവേശിച്ചതോടെ രുചക് രാജയോഗവും രൂപപ്പെട്ടു ഇനി ശുക്രൻ തന്റെ ഉച്ച രാശിയായ മീനത്തിൽ പ്രവേശിക്കുന്നതിലൂടെ മാളവ്യ രാജയോഗവും രൂപപ്പെടും.  

3 /8

Shash Ruchak Malavya Rajyog: നീതിയുടെയും കർമ്മത്തിന്റെയും ദാതാവായിട്ടാണ് ശനിയെ കണക്കാക്കുന്നത്. എപ്പോഴൊക്കെയാണോ ശനി രാശിമാറ്റുന്നത് അപ്പോഴെല്ലാം ഗുണവും ദോഷകരവുമായ ഫലങ്ങൾ ഉണ്ടാകും. നിലവിൽ ശനി കുംഭ രാശിയിലാണ് ഇതിലൂടെ ശശ് രാജയോഗം രൂപപ്പെട്ടു. അതുപോലെ ചൊവ്വ ഉച്ചരാശിയായ മകരത്തിൽ എത്തിയപ്പോൾ തന്നെ  രുചക് രാജയോഗത്തിന് രൂപം നൽകി.

4 /8

മാർച്ചിൽ സൗന്ദര്യത്തിൻ്റെയും കലയുടെയും പ്രണയത്തിൻ്റെയും ഘടകമായ ശുക്രൻ ഉച്ച രാശിയായ മീന രാശിയിൽ സംക്രമിച്ച് മാളവ്യ രാജയോഗത്തിന് രൂപം നൽകും. 200 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് 3 ഗ്രഹങ്ങൾ 3 രാജയോഗം ഒരേസമയം സൃഷ്ടിക്കുന്നത് എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. 

5 /8

 ഈ രാജയോഗം ഫെബ്രുവരി മുതൽ മാർച്ച് വരെ 3 രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ നൽകും. ഈ രാജയോഗങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും ഏത് രാശിക്കാർക്ക് ഇതിന്റെ ഭാഗ്യം ലഭിക്കുമെന്നും നമുക്ക് നോക്കാം...

6 /8

മിഥുനം (Gemini): ചൊവ്വ, ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ സഞ്ചാരമാറ്റം മൂലം രൂപപ്പെടുന്ന മൂന്ന് രാജയോഗം മിഥുന രാശിക്കാർക്ക് ശുഭകരമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. തൊഴിലിലും ബിസിനസ്സിലും പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും ശക്തമായ സാധ്യതകളുണ്ട്. വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതായിരിക്കും, ഏത് മത്സര പരീക്ഷയിലും വിജയം നേടും.  ശശ് മഹാപുരുഷ രാജയോഗത്തിലൂടെ ഇവർക്ക്  കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും, മതപരമോ മംഗളകരമോ പരിപാടികളിൽ പങ്കെടുക്കാൻ കഴിയും. സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കും വീടോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം പൂർത്തീകരിക്കാൻ മാളവ്യ രാജയോഗത്തിലൂടെ കഴിയും. നിങ്ങൾക്ക് ബിസിനസ്സിൽ വലിയ വിജയം നേടാൻ കഴിയും, ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും.  

7 /8

ഇടവം (Taurus): ഒരേസമയം മൂന്ന് രാജയോഗങ്ങൾ ഉണ്ടാകുന്നത് ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയും സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും കൈവരിക്കാൻ കഴിയും. ദൂരയാത്രയ്ക്ക് യോഗം. ഭാഗ്യം അനുകൂലിക്കും. വരുമാനം വർദ്ധിക്കും. തൊഴിൽരഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിച്ചേക്കാം. തൊഴിൽ-ബിസിനസ് സംബന്ധമായ കാരണങ്ങളാൽ നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള യോഗമുണ്ടാകും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. വിദേശപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ സ്വപ്നം സഫലമാകും. ഈ സമയത്ത് കെട്ടിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ജോലിയിലും വിജയം കൈവരിക്കും.  

8 /8

മകരം (Capricorn): ഈ മൂന്ന് രാജയോഗത്തിൻ്റെ രൂപീകരണം മകരം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. തൊഴിൽ-ബിസിനസ് സംബന്ധമായ കാരണങ്ങളാൽ നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. കരിയറിൽ നല്ല സമയം ആയിരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola