Shasha Mahapurusha Rajayoga: ശശ മഹാപുരുഷ രാജയോഗം; ഈ രാശിയുടെ സുവർണ്ണ ദിനം നവംബർ മുതൽ ആരംഭിക്കുന്നു

എല്ലാ ഗ്രഹങ്ങളിലും ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായാണ് ശനി കണക്കാക്കപ്പെടുന്നത്. ശനി ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ രണ്ടര വർഷമെടുക്കും. 30 വർഷങ്ങൾക്ക് ശേഷം ശനി കുംഭ രാശിയിൽ പ്രവേശിക്കുന്നു.

  • Jul 26, 2023, 11:54 AM IST
1 /6

ജൂൺ 17 മുതൽ പ്രതിലോമ ചലനത്തിലായ ശനി നവംബർ നാല് മുതൽ നേരിട്ടുള്ള ചലനം ആരംഭിക്കും. ശനിയുടെ നേരിട്ടുള്ള സഞ്ചാരം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകും.

2 /6

ഈ സമയത്ത് ശശ മഹാപുരുഷ രാജയോഗം രൂപപ്പെടുന്നു. ഈ സമയത്ത് മൂന്ന് രാശിക്കാർക്ക് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ ആളുകളുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ ആരംഭിക്കുന്നു. നവംബർ നാല് മുതൽ ജീവിതത്തിൽ ഐശ്വര്യം സമൃദ്ധമായിരിക്കും. 

3 /6

ശശ മഹാപുരുഷ രാജയോഗത്തോടെ ഇടവം രാശിക്കാരുടെ ഭാഗ്യം വർധിക്കും. അവർ തങ്ങളുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കും. ഈ സമയത്ത് ഇടവം രാശിക്കാർ ഉന്നതിയിലെത്തും. ബിസിനസിൽ വിജയം ഉണ്ടാകും.

4 /6

ശനി നേരിട്ടുള്ള സഞ്ചാരം ആരംഭിക്കുമ്പോൾ ശശ മഹാപുരുഷ രാജയോഗം രൂപപ്പെടുന്നു. ചിങ്ങം രാശിക്കാർക്ക് ഈ യോഗം ഗുണം ചെയ്യും. ഈ സമയത്ത് ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ശക്തമാകും. സാമ്പത്തികമായും വലിയ നേട്ടങ്ങൾ ഉണ്ടാകും. ഏത് പ്രയാസകരമായ സാഹചര്യത്തിലും വിജയം നിങ്ങൾക്കൊപ്പം നിൽക്കും.

5 /6

നവംബർ മുതൽ കുംഭം രാശിക്കാരുടെ ജീവിതത്തിൽ ഒരു ശുഭകാലം ആരംഭിക്കുന്നു. കുംഭം രാശിയുടെ അധിപനായ ശനി കുംഭം രാശിയിൽ സഞ്ചരിക്കുന്നതോടെ ഭാ​ഗ്യദിനങ്ങൾ ആരംഭിക്കും. കുംഭത്തിൽ ശനിയുടെ സംക്രമണം ആളുകളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ഈ സമയത്ത് മികച്ച വിജയം ഉണ്ടാകും.

6 /6

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola