പലരും ദിവസം ആരംഭിക്കുന്നത് ഒരു ചൂട് കാപ്പി കുടിച്ചുകൊണ്ടായിരിക്കും. ഇത് ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്നു. എന്നാൽ, കാപ്പി അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
കാപ്പി മിതമായ അളവിൽ കഴിക്കേണ്ടത് പ്രധാനമാണ്. ദിവസവും അമിതമായ അളവിൽ കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർധിപ്പിക്കും. ഇത് നേരത്തെ ഹൃദ്രോഗം ഉള്ളവർക്ക് കൂടുതൽ ദോഷം ചെയ്യും. അമിതമായി കാപ്പി കുടിക്കുകയോ ഉറങ്ങുന്നതിന് മുൻപ് കാപ്പി കുടിക്കുകയോ ചെയ്താൽ ഇത് ഉറക്കത്തെ ബാധിക്കും.
കാപ്പി അമിതമായി കുടിക്കുന്നത് നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, വയറുവേദന എന്നിവയ്ക്ക് കാരണമാകും. കഫീൻ ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിൻറെ ഉത്പാദനം വർധിപ്പിക്കുകയും നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും.
അമിതമായ കഫീൻ ഉപഭോഗം ഉത്കണ്ഠ, വിറയൽ എന്നിവയ്ക്ക് കാരണമാകും. അമിതമായി കാപ്പി കുടിക്കുന്നത് പല്ലിൻറെ ആരോഗ്യം മോശമാകാനും കാരണമാകും.
കഫീൻ ഉപഭോഗം ഇരുമ്പ്, കാത്സ്യം തുടങ്ങിയ പോഷകങ്ങളുടെ ആഗിരണത്തെ തടസപ്പെടുത്തും. കാപ്പി സ്ഥിരമായി കഴിക്കുന്നത് കഫീൻ ആസക്തിയിലേക്ക് നയിക്കുന്നു. ഇത് കാപ്പിയുടെ ഉപയോഗം കുറയ്ക്കാനും നിർത്താനും ബുദ്ധിമുട്ടാക്കുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.