Shukra Gochar 2022: ഈ വർഷത്തെ അവസാന സംക്രമം 5 രാശിക്കാർക്ക് തൊഴിൽ-ബിസിനസിൽ നൽകും ബമ്പർ ലാഭം

ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സംക്രമണം ഒരു വ്യക്തിയുടെ ജീവിതത്തിൽ ശുഭവും അശുഭകരവുമായ ഫലങ്ങൾ കൊണ്ടുവരും. ഈ വർഷത്തിലെ അവസാന സംക്രമമായ ശുക്രൻ ഡിസംബർ 29 ന് മകരം രാശിയിൽ സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ പല രാശിക്കാർക്കും പ്രത്യേക ഗുണങ്ങൾ നൽകും. ശുക്രന്റെ സംക്രമം ചില രാശിക്കാർക്ക് ബിസിനസ്സിലും ജോലിയിലും പ്രത്യേക നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ ഗുണം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.

Shukra Gochar 2022 Effect: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സംക്രമണം ഒരു വ്യക്തിയുടെ ജീവിതത്തിൽ ശുഭവും അശുഭകരവുമായ ഫലങ്ങൾ കൊണ്ടുവരും. ഈ വർഷത്തിലെ അവസാന സംക്രമമായ ശുക്രൻ ഡിസംബർ 29 ന് മകരം രാശിയിൽ സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ പല രാശിക്കാർക്കും പ്രത്യേക ഗുണങ്ങൾ നൽകും. ശുക്രന്റെ സംക്രമം ചില രാശിക്കാർക്ക് ബിസിനസ്സിലും ജോലിയിലും പ്രത്യേക നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ ഗുണം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.

1 /5

മീനം : മീനരാശിക്കാർക്ക് ഈ സംക്രമം ധാരാളം ഗുണം നൽകും. ശുക്രസംക്രമണത്തിലൂടെ ഈ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറും. ഈ കാലയളവിൽ വളരെക്കാലമായി മുടങ്ങിക്കിടന്ന കാര്യങ്ങളിൽ  വിജയമുണ്ടാകും. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കിൽ ഗുണം ചെയ്യും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. മംഗളകരമായ ഫലങ്ങൾ ലഭിക്കാൻ വ്യാഴാഴ്ച ദിവസം ശിവ ക്ഷേത്രത്തിൽ പൂജ നടത്തുക.

2 /5

മകരം : ഡിസംബർ 29 ന് ശുക്രൻ മകരം രാശിയിൽ പ്രവേശിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിൽ ഈ സമയം പുരോഗതിയുണ്ടാകും ഒപ്പം വിജയവും ലഭിക്കും. വർഷത്തിന്റെ തുടക്കത്തിൽ വിദേശയാത്രയ്ക്കുള്ള സാധ്യതകൾ ഉണ്ടാകും. അനാവശ്യ ചെലവുകളിൽ നിന്ന് സ്വയം മാറി നിൽക്കുക. കുടുംബത്തിന്റെയും ജീവിതപങ്കാളിയുടെയും സഹകരണം ഈ സമയത്തെ കൂടുതൽ സന്തോഷകരമാക്കും. ഈ സമയം ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനിർത്താൻ ചെമ്പരത്തിപ്പൂവ് സമർപ്പിക്കുക.

3 /5

തുലാം : ജ്യോതിഷ പ്രകാരം ശുക്രന്റെ സംക്രമം തുലാം രാശിക്കാരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും. അതിന്റെ പോസിറ്റിവ് ഫലം കാണപ്പെടും. ഈ സമയത്ത് ജോലിയിൽ നിരവധി പുതിയ അവസരങ്ങൾ ലഭ്യമാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധം മാധുര്യമുള്ളതാകും. പുതുവർഷത്തിൽ നിങ്ങൾ ജോലി മാറാൻ പദ്ധതിയിടുകയാണെങ്കിൽ നല്ല ഓഫർ ലഭിക്കും. പങ്കാളിയുടെ പിന്തുണയുണ്ടാകും. ഈ രാശിമാറ്റം നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യും.

4 /5

കന്നി: കന്നിരാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാർക്ക് തൊഴിൽ, ബിസിനസ്സ് രംഗത്ത് വളരെയധികം പുരോഗതിയുണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, യാത്രകൾ നടത്താം. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും. സമ്പത്ത് വർധിപ്പിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ കുടുംബാംഗങ്ങളുമായുള്ള അടുപ്പം വർദ്ധിക്കും. ഈ സമയത്ത് ലക്ഷ്മി ദേവിയെ പതിവായി ധ്യാനിക്കുക.

5 /5

മേടം: ജ്യോതിഷ പ്രകാരം വർഷാവസാനം ശുക്രന്റെ സംക്രമണം മേട രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ ഇവർക്ക് പണം സമ്പാദിക്കാൻ ധാരാളം നല്ല അവസരങ്ങൾ ലഭിക്കും. ശുക്രന്റെ സംക്രമണത്തോടെ നിങ്ങൾക്ക് വലിയ ആളുകളുമായി പിടിപാടുണ്ടാകും. ഇതിന്റെ ഗുണഫലങ്ങൾ ഭാവിയിൽ കാണാൻ കഴിയും. വ്യവസായികൾക്കും ഈ സമയം നല്ലതായിരിക്കും. സാമ്പത്തിക കാര്യങ്ങളിലും നിങ്ങൾക്ക് വിജയം ലഭിക്കും. വൻ ധനമഴയുണ്ടാകും. ശുക്രന്റെ ശുഭഫലങ്ങൾക്കായി ദിവസവും 24 തവണ ശുക്ര മന്ത്രം ജപിക്കുക.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola