ഇന്ത്യയുടെ സൗന്ദര്യ കിരീടം വീണ്ടും തെന്നിന്ത്യയിലേക്ക്. ഞായറാഴ്ച ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന VLCC Femina Miss India മത്സരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള സിനി ഷെട്ടിയാണ് കിരീടം ചൂടിയത്. സിനിയെ മുന്‍ മിസ് ഇന്ത്യ മാനസ വാരണസി കിരീടമണിയിച്ചു.

VLCC Femina Miss India മത്സരത്തില്‍ വിജയകിരീടം ചൂടിയ സിനി ഷെട്ടി 71-ാമത് മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
VLCC Femina Miss India മത്സരത്തില്‍ രാജസ്ഥാന്റെ രുബാല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തര്‍ പ്രദേശിന്റെ ശിനാത്ത ചൗഹാന് സെക്കന്‍ഡ് റണ്ണപ്പറുമായി.
ജന്മം കൊണ്ട് മുംബൈക്കാരിയാണ് എങ്കിലും സിനി ഷെട്ടി വളര്‍ന്നത് കര്‍ണാടകയിലാണ്. അക്കൗണ്ടി൦ഗ് ആന്‍ഡ് ഫിനാന്‍സില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ സിനി ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്.
ചലച്ചിത്ര താരങ്ങളായ മലൈക അറോറ, നേഹ ധൂപിയ, ദിനോ മൊറിയ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുന്‍ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍
മിസ് ഇന്ത്യ ഗ്രാന്‍ഡ് ഫിനാലെ ജൂലൈ 17 ന് കളേഴ്സ് ചാനല്‍ സംപ്രേക്ഷണം ചെയ്യും. മനീഷ് പോളായിരുന്നു അവതാരകന്,