ശരീരത്തിന്‍റെ മൊത്തത്തിലുളള ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. നല്ല ഉറക്കം നല്ല ആരോഗ്യം നൽകും. കൃത്യസമയത്ത് ഉറങ്ങുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് കൃത്യമായ ഉറക്കം ആവശ്യമാണ്. രാത്രിയിൽ നല്ല ഉറക്കം ലഭിക്കേണ്ടത് അനിവാര്യമാണ്...
എന്നാല്‍ നമ്മളില്‍ പലരും ഉറക്കക്കുറവ് എന്ന പ്രശ്നം അഭിമുഖീകരിയ്ക്കുന്നവര്‍ ആയിരിയ്ക്കാം. എന്നാല്‍ ഒരു കാര്യം മനസിലാക്കൂ, ഉറക്കക്കുറവ് ഒരു രോഗമല്ല, അത് ഇന്നത്തെ നമ്മുടെ മോശം ജീവിത ശൈലിയുടെ ഭാഗമാണ്....!!
രാത്രി നന്നായി ഉറങ്ങാൻ കഴിയുന്നില്ല എങ്കില്‍ ഈ 10-3-2-1 ഫോര്‍മുല ഒന്ന് പിന്തുടരൂ, കണ്ണടയ്ക്കുമ്പോഴേ ഉറക്കം നിങ്ങളെ കീഴ്പ്പെടുത്തും...!!
ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിലെ (NHS) ഒരു ഡോക്ടർ ഉറക്കമില്ലായ്മ എന്ന പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി 10-3-2-1 ഫോർമുല കണ്ടുപിടിച്ചു. ഈ സൂത്രവാക്യം പിന്തുടരുന്നതിലൂടെ, മരുന്നോ ചികിത്സയോ ഇല്ലാതെ നിങ്ങൾക്ക് ദിവസവും നല്ല ഉറക്കം ലഭിക്കുമെന്നാണ് ഡോക്ടർ അവകാശപ്പെടുന്നത്. ഡോക്ടറുടെ ഈ പുതിയ ഫോർമുല ബ്രിട്ടനിൽ ചർച്ചയായിരിയ്ക്കുകയാണ്.
NHSൽ ജോലി ചെയ്യുന്ന ഒരു ഭാരതീയ വംശജനായ ഡോക്ടർ രാജ് കരൺ ഈ സൂത്രവാക്യം ടിക്ക് ടോക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. 10-3-2-1 ഫോര്‍മുല വിശദമായി വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത് ഉറങ്ങുന്നതിന് 10 മണിക്കൂർ മുമ്പ്, ചായ-കാപ്പി, ശീതളപാനീയങ്ങൾ എന്നിവയുടെ അളവ് വളരെ കുറയ്ക്കുക. രാത്രിയില്‍ കാപ്പി കൂടുതല്‍ കുടിച്ചാല്‍ ഉറക്കം നഷ്ടപ്പെടുമെന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങള്‍ രാത്രി 10 മണിക്ക് ഉറങ്ങുന്ന വ്യക്തി ആണ് എങ്കില്‍ പകല്‍ 12 മണിയ്ക്ക് ശേഷം കാപ്പി കുടിയ്ക്കരുത്...!!
ഉറങ്ങുന്നതിന് 3 മണിക്കൂർ മുമ്പ്, കനത്ത ഭക്ഷണമോ, പാനീയങ്ങളോ കഴിക്കുന്നത് നിർത്തണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈകീട്ട് മൂന്നു മണിക്കുശേഷം അമിത ഭക്ഷണം കഴിയ്ക്കരുത്. രാത്രിയിൽ ലഘുഭക്ഷണം മാത്രം മതി. ദിവസത്തിന്‍റെ ആദ്യപാതത്തിൽ വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒരാൾക്ക് ദിവസം മുഴുവൻ എനർജി നൽകും. എന്നാല്‍, രാത്രിയില്‍ അമിത ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.
ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് നിങ്ങളുടെ എല്ലാ പതിവ് ജോലികളും പൂർത്തിയാക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസിന് ആശ്വാസം ലഭിക്കും. ഇക്കാരണത്താൽ, കിടക്കയിൽ കിടക്കുമ്പോൾ, ഓഫീസിലേയോ, വീട്ടിലേയോ, കാര്യങ്ങള്‍ അനാവശ്യമായി നിങ്ങളുടെ മനസില്‍ ഓടിയെത്തില്ല, നിങ്ങള്‍ക്ക് സുഖമായി ഉറങ്ങാനും സാധിക്കും.
ഉറങ്ങുന്നതിന് 1 മണിക്കൂർ മുമ്പ്, ടിവി, ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവ ഓഫ് ചെയ്യുക. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, നിങ്ങളുടെ കണ്ണുകള്‍ സ്ക്രീനില്‍ നിന്നും അകറ്റുക എന്നതാണ്. യഥാർത്ഥത്തിൽ, സ്ക്രീനിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം കണ്ണുകളിൽ വേദനയുണ്ടാക്കുന്നു, ഇത് തലച്ചോറിനെ ബാധിക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് എല്ലാ സ്ക്രീനുകളും ഓഫാക്കുന്നത് നിങ്ങളുടെ കണ്ണുകൾക്കും മനസിനും വിശ്രമം നൽകുന്നു, നിങ്ങള്‍ പതിയെ ഉറക്കത്തിലേയ്ക്ക് വഴുതി വീഴും....