Solar Eclipse 2024: ഈ വർഷം ഇനി ഒരേയൊരു സൂര്യ​ഗ്രഹണം; അന്ന് മുതൽ ഈ 4 രാശിക്കാരുടെ ബാങ്ക് ബാലൻസ് വർധിക്കും!

ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം സംഭവിക്കാൻ പോകുകയാണ്. ഈ സൂര്യഗ്രഹണം മൂലം 4 രാശിക്കാരുടെ ജീവിതം അടിമുടി മാറും.

 

Solar Eclipse 2024 lucky zodiacs: ഒക്ടോബർ 2 ബുധനാഴ്ചയാണ് ഈ വർഷത്തെ അവസാനത്തെ സൂര്യ​ഗ്രഹണം നടക്കുക. ഈ സൂര്യഗ്രഹണം രാത്രി 09:13 ന് ആരംഭിച്ച് പുലർച്ചെ 03:17 ന് അവസാനിക്കും. 

1 /6

ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമല്ല. എന്നാൽ ഇത് കാരണമുണ്ടാകുന്ന സ്വാധീനം നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ രീതിയിൽ പ്രതിഫലിക്കും. ആ ഭാ​ഗ്യരാശികൾ ഏതൊക്കെയാണെന്ന് നോക്കാം.   

2 /6

ചിങ്ങം: ചിങ്ങം രാശിക്കാരായ വ്യാപാരികൾക്ക് മികച്ച ലാഭം ലഭിക്കുന്ന സമയമാണ് ഇനി വരാൻ പോകുന്നത്. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായ ഗുണങ്ങൾ ലഭിക്കും. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം, ശമ്പള വർധനവ് എന്നിവ കാണുന്നു. ജീവിതത്തിൽ നല്ല വാർത്തകൾ ലഭിച്ചുകൊണ്ടേയിരിക്കും.   

3 /6

മിഥുനം: ഈ വർഷത്തെ അവസാനത്തെ സൂര്യ​ഗ്രഹണം കാരണം മിഥുനം രാശിക്കാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ബാങ്ക് ബാലൻസ് വർദ്ധിക്കും. പുതിയ വസ്തു വാങ്ങാനുള്ള സാധ്യത തെളിയും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും.  

4 /6

മേടം: ഈ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. ഭാവിയിൽ പുതിയ പ്രോജക്ടുകൾ ഉണ്ടാക്കുകയും വലിയ ലാഭം നേടുകയും ചെയ്യും. പുതിയ വാഹനമോ വീടോ വാങ്ങാനുള്ള സമയമാണി വരാനിരിക്കുന്നത്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സാമ്പത്തിക നേട്ടം ഉണ്ടാകും.  

5 /6

കന്നി: കന്നി രാശിക്കാരെ സംബന്ധിച്ച് സൂര്യ​ഗ്രഹണം ഒരു അനുഗ്രഹമായിരിക്കും. പഴയ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച ഉണ്ടാകും. ഇത് സന്തോഷം നൽകും. ബിസിനസിലും നിക്ഷേപങ്ങളിലും ലാഭം ലഭിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും.  

6 /6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola