Sun Jupiter Conjunction 2023: ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ്. 2023 ന്റെ തുടക്കത്തില്‍ തന്നെ ഗ്രഹങ്ങളുടെ രാശിമാറ്റം ആരംഭിച്ചിട്ടുണ്ട്. ഒരു ഗ്രഹം അതിന്റെ രാശി വിട്ട് മറ്റൊരു രാശിയിലേക്ക് മാറുന്നതിനെയാണ് ഗ്രഹമാറ്റം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് ഓരോ രാശിക്കാരിലും പ്രത്യേക സ്വാധീനം ചെലുത്തുന്നു.
Guru Gochar 2023: ഈ വര്‍ഷം ഏപ്രില്‍ 22 ന് ഗ്രഹങ്ങളുടെ അധിപനായ സൂര്യനും ദേവന്മാരുടെ ഗുരുവായ വ്യാഴവും 12 വർഷത്തിന് ശേഷം കൂടിച്ചേരുകയാണ്. ഈ രണ്ട് ഗ്രഹങ്ങളും ഓരോ രാശിക്കാരിലും വളരെയധികം സ്വാധീനം ചെലുത്തുന്നതാണ്. സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഗ്രഹമായാണ് നമ്മൾ വ്യാഴത്തെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെവ്യാഴത്തിന്റെ ഗ്രഹമാറ്റം നമ്മുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ടുവരും.
സൂര്യ-വ്യാഴം യുതി ഈ 3 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. 12 വർഷത്തിന് ശേഷം മേടരാശിയിൽ സൂര്യനും വ്യാഴവും ചേർന്നുള്ള അപൂർവ സംഗമം ഏതോക്കെ രാശിക്കാർക്കാണ് ഗുണമെന്ന് നമുക്ക് അറിയാം...
മീനം (Pisces): വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗം മീന രാശിക്കാരുടെ ജീവിതത്തിൽ അപൂവ്വ മാറ്റങ്ങളന് കൊണ്ടുവരാൻ പോകുന്നത്. സാമ്പത്തിക സ്ഥിതി ക്രമേണ മെച്ചപ്പെടും. കടം വീട്ടാൻ കഴിയും. പുതിയ സ്ഥലങ്ങളിൽ സാമ്പത്തിക നിക്ഷേപങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കപ്പെടും. പണം കുടുങ്ങിക്കിടക്കുന്ന ബിസിനസുകാർക്ക് അത് തിരികെ ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകാൻ സാധ്യത.
മേടം (Aries): സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗത്തിൽ നിന്ന് നിങ്ങൾക്ക് വൻ ധനലാഭമാണ് ഉണ്ടാകാൻ പോകുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു അനുകൂല പ്രഭാവം ഈ രാശിക്കാരില്‍ ഉണ്ടാവുന്നത് അനന്ത ശ്രദ്ധേയം. ജോലിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ ആത്മീയതയ്‌ക്ക് വേണ്ടിയോ ഒരു നീണ്ട യാത്രയ്ക്ക് സാധ്യത. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. കുട്ടികൾക്ക് പഠനരംഗത്തു നിന്നും നല്ല വാർത്തകൾ കേൾക്കാൻ കഴിയും. വിദേശത്ത് ജോലിക്ക് വേണ്ടി പഠിക്കുന്നവർക്കും പ്രയത്‌നിക്കുന്നവർക്കും അനുകൂല ഫലം ലഭിക്കും. ഈ സമയം ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും.
കർക്കിടകം (Cancer): ഈ രാശിക്കാർക്കും ഈ സമയം മികച്ചതാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വർദ്ധിക്കുകയും നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും ചെയ്യും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവരുടെ അന്വേഷണം പൂർത്തിയാകും. പ്രമോഷവും ശമ്പള വര്‍ദ്ദനവും നിങ്ങളെ തേടി എത്തുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കും. ബിസിനസ്സിന് നല്ല സമയം. പുതിയ നിരവധി ഡീലുകൾ കൈയിൽ വരും. കോടതി സംബന്ധമായ കേസുകൾ അനുകൂലമായി പരിഹരിക്കപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)