ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്‌നമാണ് കടം എന്നത്. പലരും കടത്തില്‍ നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടുമ്പോള്‍, ഇത് ചിലര്‍ക്ക് ഒരു വലിയ തലവേദനയായി മാറുന്നു.
Astrological Remedies for Get Rid Of Debt: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ മാത്രമാണ് ഏതൊരു വ്യക്തിയും കടക്കെണിയിലാകുന്നത്. കടക്കെണിയില്‍ അകപ്പെട്ടാല്‍ പിന്നെ പലര്‍ക്കും വരുമാന സ്രോതസ്സുകള്‍ പോലും നിലയ്ക്കുന്ന അവസ്ഥ ഉണ്ടാകും.
ലോണ്‍ എടുത്ത ശേഷം അത് തിരിച്ചടയ്ക്കാന്‍ പലരും കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ പലപ്പോഴും വിധി അവര്‍ക്ക് എതിരായിരിക്കും. കടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ചില ജ്യോതിഷ പ്രതിവിധികള്‍ നിങ്ങളെ സഹായിക്കും.
കടാശ്വാസത്തിന് ചില ലളിതമായ പരിഹാരങ്ങള്‍ ജ്യോതിഷം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പ്രതിവിധികളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് അതില്‍ നിന്ന് പ്രയോജനം ലഭിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം..
മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലല്‍ - ദിവസാരംഭത്തില്‍ മഹാമൃത്യുഞ്ജയ മന്ത്രം 108 പ്രാവശ്യം ജപിച്ചാല്‍ കടബാധ്യതയില്‍ നിന്ന് മോചനം ലഭിക്കും. ഈ മന്ത്രം ജപിക്കുന്നത് ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഗണേശ പൂജ - ഗണേശ ചതുര്‍ത്ഥി നാളില്‍ ഗണപതി ഭഗവാനെ ആരാധിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്താല്‍ കടബാധ്യതയില്‍ നിന്ന് മോചനം ലഭിക്കും. ഇതിനായി ഗണപതിയെ ആരാധിക്കുകയും ആരതി നടത്തുകയും ലഡു നിവേദിക്കുകയും ചെയ്യുക.
നവഗ്രഹ ശാന്തി പൂജ - നവഗ്രഹ ശാന്തി പൂജ കടബാധ്യതയില്‍ നിന്ന് മുക്തി നേടുന്നതിന് ഗുണം ചെയ്യും. നവഗ്രഹങ്ങളുടെ ദോഷങ്ങള്‍ നീക്കിയാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ മാറും.
മതപരമായ പ്രവര്‍ത്തനവും ദാനധര്‍മ്മവും - കടബാധ്യതയില്‍ നിന്ന് മോചനം ലഭിക്കുന്നതിന് മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും പാവപ്പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുകയും ചെയ്യുക. (നിരാകരണം: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിശ്വാസങ്ങളെയും അറിവുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)