Health: ചായക്കൊപ്പം കഴിക്കരുത് ഈ അഞ്ച് ഭക്ഷണങ്ങൾ

ഒരു കപ്പ് ചായയിൽ ദിവസം ആരംഭിക്കുന്നവർ നിരവധിയുണ്ട്. ചായക്കൊപ്പം എന്തെങ്കിലും ലഘു ഭക്ഷണം കഴിക്കുന്നതും ഒരു ശീലമാണ്. 

 

5 food items never eat with tea: ചായ കുടിക്കുന്നത് ഊർജവും ഉന്മേഷവുമെല്ലാം നൽകുന്നുണ്ടെങ്കിലും ചായക്കൊപ്പം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ചിലപ്പോൾ ആരോഗ്യത്തിന് ദോഷം ചെയ്തേക്കാം. ചായക്കൊപ്പം കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

1 /5

നാരങ്ങ : വിറ്റാമിൻ സി ധാരാണം അടങ്ങിയ നാരങ്ങ ആരോഗ്യത്തിന് ഗുണകരമാണെങ്കിലും പാൽച്ചായയോടൊപ്പം നാരങ്ങ കഴിക്കരുത്. ഭാരം കുറക്കാൻ ലെമൺ ടീ കുടിക്കുന്നവരുണ്ട്. എന്നാൽ, തേയിലയും നാരങ്ങയും ചേരുന്നത് അസിഡിറ്റിക്ക് കാരണമാകും. 

2 /5

തണുത്ത ഭക്ഷണം : ഐസ് ക്രീം പോലെയുള്ള തണുത്ത വസ്തുക്കൾ ചായക്കൊപ്പം കഴിക്കരുത്. വ്യത്യസ്ത താപനിലയിലുളള വസ്തുക്കൾ ഒരുമിച്ച് കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. 

3 /5

ഇരുമ്പ് അടങ്ങിയ ഭക്ഷണം : ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ ചൂട് ചായക്കൊപ്പം കഴിക്കാൻ പാടില്ല. ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ, ഓക്സലേറ്റുകൾ എന്നിവ ഭക്ഷണത്തിലുള്ള ഇരുമ്പിനെ ആഗിരണം ചെയ്യുന്നത് തടയും.

4 /5

നട്സ് : പോഷക ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചായക്കൊപ്പം നട്സ് കഴിക്കുന്നത് അത്ര നല്ലതല്ല. കശുവണ്ടി, വറുത്ത കടല, പിസ്ത തുടങ്ങിയവ ചായയോടൊപ്പം കഴിക്കരുത്. നാട്സിൽ ഇരുമ്പ് അടങ്ങിയിട്ടുള്ളതാണ് കാരണം. 

5 /5

കടലമാവ് : ബജി, പക്കോഡ തുടങ്ങിയ സാധനങ്ങൾ ചായക്കൊപ്പം കഴിക്കാറുണ്ട്. എന്നാൽ, കടലമാവും ചായയും പരസ്പരം ചേരാത്ത രണ്ട് ഭക്ഷണ പദാർത്ഥങ്ങളാണ്. രക്തത്തിലേയ്ക്ക് പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് കടലമാവ് തടയുന്നു. 

You May Like

Sponsored by Taboola