Vastu Tips: കിടപ്പുമുറിയിൽ ഇവ സൂക്ഷിക്കരുത്; ദൗർഭാഗ്യവും ധനനഷ്ടവും ഉറപ്പ്!

വീടിന്റെ ഓരോ ദിശയ്ക്കും അതിന്റേതായ എനർജിയുണ്ടെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. ഈ എനർജിയ്ക്ക് വീടിൻ്റെ അന്തരീക്ഷത്തിൽ വലിയ പ്രാധാന്യമുണ്ട്. ഈ എനർജികളെ കൃത്യമായി ബാലൻസ് ചെയ്താൽ പോസിറ്റീവ് എനർജി സൃഷ്ടിക്കപ്പെടുകയും സന്തോഷവും സമൃദ്ധിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

Vastu Tips for Bedroom: വീട്ടിലെ എനർജി ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ വളർച്ചയെയും ബാധിക്കുന്നു. നെഗറ്റിവിറ്റി കൂട്ടുന്ന ചില സാധനങ്ങൾ വീടിന്റെ അലങ്കാരത്തിന് വേണ്ടി സൂക്ഷിക്കുമ്പോൾ അറിയാതെ എന്ന പോലെ അത് വീട്ടിൽ താമസിക്കുന്നവരുടെ ജീവിതത്തെയും ബാധിക്കുന്നു. പ്രത്യേകിച്ച് കിടപ്പുമുറിയിൽ നിർഭാഗ്യം, പരാജയം, ധനനഷ്ടം എന്നിവയ്ക്ക് കാരണമാകുന്ന കാര്യങ്ങൾ സൂക്ഷിക്കരുത്. 

1 /7

കിടപ്പുമുറി അലങ്കരിക്കാൻ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ തിരഞ്ഞെടുക്കരുത്. കിടപ്പുമുറിയിൽ അനാവശ്യമായ കാര്യങ്ങൾ ഉണ്ടാകുന്നത് ബന്ധങ്ങൾ മോശമാകാനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ഇടയാക്കും. അതുകൊണ്ട് കിടപ്പുമുറിയിൽ സൂക്ഷിച്ചിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഇവ കിടപ്പുമുറിയിൽ സൂക്ഷിച്ചാൽ അത് നിർഭാഗ്യത്തെ ക്ഷണിച്ച് വരുത്തുകയും ധനനഷ്ടം ഉണ്ടാക്കുകയും ചെയ്യും.

2 /7

- കിടപ്പുമുറിയിൽ കട്ടിലിന് മുന്നിൽ ഒരിക്കലും കണ്ണാടിയോ ഡ്രസ്സിംഗ് ടേബിളോ വെയ്ക്കരുത്. രാവിലെ ആദ്യം കണ്ണാടി കാണുന്നത് അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. ഇത് ബന്ധങ്ങളെ നശിപ്പിക്കുകയും ജോലിയിൽ പരാജയപ്പെടുകയും ചെയ്യാൻ കാരണമാകുന്നു.

3 /7

- മരിച്ചയാളുടെ ചിത്രം കിടപ്പുമുറിയിൽ വെയ്ക്കരുത്. പൂർവ്വികരുടെ ചിത്രം കിടപ്പുമുറിയിൽ വെയ്ക്കുന്നത് മാനസിക ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നു.

4 /7

- കിടപ്പുമുറിയിൽ അബദ്ധത്തിൽപ്പോലും ഷൂസും ചെരിപ്പുകളും സൂക്ഷിക്കരുത്. നിങ്ങൾ വീടിനുള്ളിൽ ചെരിപ്പ് ധരിക്കുകയാണെങ്കിൽ, രാത്രിയിൽ അത് നിങ്ങളുടെ ബെഡ്റൂമിൽ സൂക്ഷിക്കാൻ പാടില്ല. 

5 /7

- കിടപ്പുമുറി അലങ്കരിക്കാനായി മൂർച്ചയുള്ള വസ്തുക്കൾ ഒരിക്കലും സൂക്ഷിക്കരുത്. ഇതിന് പുറമെ മുള്ളുള്ള ചെടികളും കിടപ്പുമുറിയിൽ വെയ്ക്കാൻ പാടില്ല.

6 /7

- കിടപ്പുമുറിയിൽ ചൂൽ സൂക്ഷിക്കുന്നതും നല്ലതല്ല. കിടപ്പുമുറിയിൽ ചൂൽ സൂക്ഷിക്കുന്നത് ബന്ധങ്ങളെ നശിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. 

7 /7

- ഒരിക്കലും മരുന്നും ഭക്ഷണ വസ്തുക്കളും തലയ്ക്ക് നേരെ വെയ്ക്കരുത്. ഇത്തരം വസ്തുക്കൾ തലയ്ക്ക് നേരെ വെയ്ക്കുന്നത് ഉറക്കമില്ലായ്മയുടെ പ്രശ്നം വർദ്ധിപ്പിക്കുന്നു. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola