Thyroid: തൈറോയ്ഡ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കരുത് ഈ അഞ്ച് ഭക്ഷണങ്ങൾ

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. തെെറോയ്ഡ് പ്രശ്നമുള്ളവർ ഭക്ഷണകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

  • Jul 31, 2022, 16:23 PM IST
1 /5

അയോഡിന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. തൈറോയ്ഡ് രോ​ഗികൾ മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ​ഗുണം ചെയ്യും.  

2 /5

തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യമുള്ളതായി നിലനിർത്താൻ നെല്ലിക്ക സഹായിക്കും. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

3 /5

മത്തങ്ങ വിത്തിൽ സിങ്ക് വലിയ രീതിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിലും നിയന്ത്രണത്തിലും സിങ്ക് വലിയ പങ്ക് വഹിക്കുന്നു.

4 /5

ചിയ വിത്ത് വളരെ ആരോ​ഗ്യപ്രദമായ ഒന്നാണ്. ശരീരത്തിലെ വീക്കം തടയാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ചിയ വിത്തിൽ അടങ്ങിയിട്ടുണ്ട്.

5 /5

തെെറോയ്ഡ് രോ​ഗികൾ ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. തൈറോയ്ഡ് ഗ്രന്ഥിയിലെ ആന്റിഓക്‌സിഡന്റ് പ്രതിരോധത്തിന് കാരണമാകുന്ന സെലിനിയത്തിന്റെ മികച്ച ഉറവിടമാണ് നട്സുകൾ.

You May Like

Sponsored by Taboola