Today Horoscope: ആരേയും കണ്ണടച്ച് വിശ്വസിക്കരുത്! ഈ രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് അപ്രതീക്ഷിത സംഭവങ്ങൾ; സമ്പൂർണ്ണ രാശിഫലം

Today Horoscope in Malayalam (April 1, 2024): നമ്മുടെ ഒരു ദിവസം നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ വെച്ച് ആരംഭിക്കാൻ സാധിക്കുന്നത് വളരെ നല്ലതായിരിക്കും അല്ലെ? ആണെന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. 

 

 

  • Apr 01, 2024, 09:06 AM IST

Daily Rashi Phalam: ഇന്ന് ഏപ്രിൽ 1. വിവിധ രാശികളുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ ലഭിക്കാൻ ആ ലേഖനം സഹായിക്കും. വിവിധ രാശികൾക്ക് നേരിടേണ്ടി വരുന്നതും അനുഭവിക്കേണ്ടി വരുന്നതുമായ ​ഗുണദോഷ ഫലങ്ങളെക്കുറിച്ച് അറിയുന്നതിനായി തുടർന്ന് വായിക്കൂ. 

1 /12

മേടം: ഇന്ന് നിങ്ങൾക്ക് ഒരു മിശ്ര ദിവസമായിരിക്കും. അതായത് നല്ലതും മനോവിഷമം ഉണ്ടാക്കുന്നതുമായ കാര്യങ്ങൾ സംഭവിക്കും. നിങ്ങളുടെ മാതാവിന്റെ ആരോഗ്യത്തിന് അല്പം മോശമാകാനുള്ള സാധ്യത കാണുന്നു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കേണ്ടതായി വരും. എന്നാൽ ബന്ധങ്ങളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ എല്ലാം നിങ്ങൾക്ക് വിജയം കാണാൻ സാധിക്കും. സന്താനങ്ങളുടെ കാര്യമെടുക്കുമ്പോൾ അവർക്ക് ദൂരദേശത്ത് തൊഴിൽ ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്, അക്കാര്യത്തിൽ സന്തോഷം ഉണ്ടാവം. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ ഇന്നത്തെ ദിവസം നന്നായി ആലോചിച്ച് ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാൻ പാടുള്ളൂ അവിവാഹിതരുടെ കാര്യമാണെങ്കിൽ വിവാഹ കാര്യങ്ങൾക്ക് അനുകൂലമായ നീക്കങ്ങളും മാറ്റങ്ങളും ഉണ്ടാകാനുള്ള സാധ്യത.  

2 /12

ഇടവം: ഭൂമി സംബന്ധമായി എന്തെങ്കിലും കേസിലുള്ള ആളുകളാണെങ്കിൽ ഇന്നത്തെ ദിവസം അതിന്റെ കാര്യങ്ങളിൽ മറ്റു തടസ്സങ്ങളും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഏതെങ്കിലും രോഗങ്ങൾക്ക് വേണ്ടി പതിവായി മരുന്നു കഴിക്കുന്നവരാണെങ്കിൽ ഇന്നത്തെ ദിവസം മുതൽ ആ മരുന്ന് നിങ്ങൾക്ക് ഫലം കാണിക്കാനായി ആരംഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ടതാണ്. വേണ്ടപ്പെട്ടവരിൽ നിന്നും നിങ്ങൾക്ക് മനസ്സിനെ സന്തോഷം ലഭിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാകും. വാഹനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കാനോ അതിനായി ഇന്ന് കാശുകൾ ചെലവാക്കാൻ ഉള്ള സാധ്യതയും കാണുന്നു.  

3 /12

മിഥുനം: യുവാക്കളെ സംബന്ധിച്ച് ഇന്ന് പരീക്ഷണം നിറഞ്ഞ ഒരു ദിവസമായിരിക്കും. ഇന്നത്തെ ദിവസം ലഹരിപദാർത്ഥങ്ങളോടുള്ള നിങ്ങളുടെ താല്പര്യം വർധിക്കാനുള്ള സാധ്യത കാണുന്നു. യൂണിഫോം ജോലിക്കാർക്ക് അവരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടാനുള്ള സാധ്യതയുണ്ട്. പ്രമോഷന് ശ്രമിക്കുന്ന മറ്റു സർക്കാർ ജീവനക്കാരെ സംബന്ധിച്ച് ഇന്ന് നിങ്ങൾക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും. വിദേശയാത്രയ്ക്കുള്ള അവസരങ്ങൾ നിങ്ങൾക്ക് മുന്നിൽ ഇന്ന് തുറക്കും.  

4 /12

കർക്കടകം : സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് ഇന്ന് മാനസികമായി പിരുമുറുക്കം അനുഭവിക്കേണ്ടതായി വരും. നിങ്ങളോട് ഇത്രയും കാലം ആത്മാർത്ഥമായി പെരുമാറിയവരോട് പോലും ചിലപ്പോൾ വെറുപ്പ് കാണിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അതേസമയം പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇന്ന് വളരെ അനുകൂലമായ ദിവസം ആയിരിക്കും. മംഗളപരമായ തീരുമാനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കൃഷിക്കാരെ സംബന്ധിച്ച് ഇന്ന് ധന നഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.  

5 /12

ചിങ്ങം: വളരെ നാളുകളായി നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല വിഷമതകളിൽ നിന്നും ഇന്ന് മോചനം ഉണ്ടായിരിക്കും. പ്രവാസികളെ സംബന്ധിച്ച് നാട്ടിലേക്ക് തിരിച്ചെത്താനുള്ള നല്ല വഴികൾ തുറന്ന് ലഭിക്കും. ഒരുപക്ഷേ നാട്ടിൽ തന്നെ നിങ്ങൾക്ക് വലിയ രീതിയിലുള്ള ബിസിനസുകൾ ആരംഭിക്കാനുള്ള വഴികളും തുറന്നു വരും. സർക്കാർ സംബന്ധമായി ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ ഇന്ന് നിങ്ങൾക്ക് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.  

6 /12

കന്നി: ഇന്ന് നിങ്ങളുടെ വീട്ടിൽ പലകലഹങ്ങളും മറ്റ് വാക്ക് തർക്കങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ വീട്ടിൽ ഉള്ളവരുമായി സംസാരിക്കുമ്പോൾ വളരെ സംയമനത്തോടുകൂടി മാത്രം സംസാരിക്കുകയും കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. സർക്കാരിൽ നിന്നും എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കേണ്ടതുണ്ടെങ്കിൽ അക്കാര്യത്തിലും തടസ്സമായിരിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് അല്പം നല്ല ദിവസമാണ്.  

7 /12

തുലാം: വിദ്യാർത്ഥികളെ സംബന്ധിച്ച് ഇന്ന് അല്പം വിഷമതകൾ നേരിടേണ്ടതായി വരും. ഏതെങ്കിലും ലക്ഷ്യപ്രാപ്തിക്കായി നിങ്ങൾ നടത്തുന്ന യാത്രകളെല്ലാം ഇന്ന് വിഫലമാകാനുള്ള സാധ്യതയാണ് കൂടുതലും. അതേസമയം നിങ്ങളുടെ വീട്ടിൽ ഇന്ന് വളരെ അനുകൂലമായ സാഹചര്യങ്ങളും സന്തോഷവും ആയിരിക്കും. പല മംഗള കാര്യങ്ങളും നടക്കാനുള്ള സാധ്യത കാണുന്നു. ജീവിതപങ്കാളിയുമായി നല്ല മുഹൂർത്തങ്ങൾ ഉണ്ടാകും. പുണ്യ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും. വിദേശത്ത് തൊഴിൽ ചെയ്യുന്നവരെ സംബന്ധിച്ച് ഇന്ന് സാമ്പത്തികമായി നേട്ടം ലഭിക്കും.  

8 /12

വൃശ്ചികം: മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന ദിവസമാണ്. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർ ആണെങ്കിൽ വിദേശത്ത് പുതിയ ജോലികൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. സാമ്പത്തികമായി പിരിമുറുക്കം അനുഭവിക്കുന്നവരാണെങ്കിൽ നിങ്ങൾക്കിന്ന് പിതാവിന്റെ ഭാഗത്തുനിന്നും സാമ്പത്തിക സഹായസഹകരണങ്ങൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിന് അനുകൂലമായ നീക്കങ്ങളും മാറ്റങ്ങളും ഉണ്ടാകും. പൊതുവിൽ നല്ലൊരു ദിവസം ആയിരിക്കും.  

9 /12

ധനു: സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടത്  അനിവാര്യമാണ്. മാത്രമല്ല സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഇന്ന് മാനസികമായി ഒരുപാട് വിശമതകൾ അനുഭവിക്കേണ്ടതായി വരും. ആരെയും കണ്ണടച്ച് വിശ്വസിക്കരുത് ആത്മാർത്ഥമായി ഇത്രയും കാലം നിന്നവർ പോലും നിങ്ങളെ ചതിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിലുള്ള സാഹചര്യങ്ങളാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ തുറക്കുക. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുക പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ സമയമാണ്.  

10 /12

മകരം: ഇത് നിങ്ങളുടെ കഴിവ് മറ്റുള്ളവരുടെ മുന്നിൽ തുറന്നു കാണിക്കാൻ സാധിക്കും വിനോദയാത്രകളിൽ പങ്കെടുക്കും. പല നല്ല കാര്യങ്ങളും സമ്മാനമായി ലഭിക്കാനുള്ള സാധ്യത കാണുന്നു. ഒരുപാട് കാലമായി കാണണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു വ്യക്തിയെ കാണാം. എന്നിരുന്നാലും മുൻ കോപം നിയന്ത്രിക്കുക. അല്ലാത്തപക്ഷം ഇന്ന് നിങ്ങളുടെ ജീവിതത്തിൽ വളരെ മോശപ്പെട്ട കാര്യങ്ങൾ നടക്കാനുള്ള സാധ്യതയും കാണുന്നു.  

11 /12

കുംഭം: ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് വളരെ കാലമായി കാത്തിരിക്കുന്ന പല ഇന്റർവ്യൂകളുടേയും കാർഡ് ഇന്ന് നിങ്ങളുടെ കയ്യിൽ എത്താനുള്ള സാധ്യത കാണുന്നു. പൊതുവേ നല്ല ദിവസമായിരിക്കും. ആത്മവിശ്വാസക്കുറവ് കാരണം അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരാം.   

12 /12

 മീനം: ശത്രുക്കളുടെ പ്രവർത്തികളിലൂടെ നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പല വലിയ പ്രശ്നങ്ങളും നിങ്ങൾക്ക് ഉണ്ടാകാം. അതിനാൽ തന്നെ നിങ്ങളുടെ ശത്രുവിന്റെ ഓരോ നീക്കവും ഇന്ന് നിരീക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മംഗള കാര്യങ്ങളിൽ പങ്കെടുക്കാനുള്ള സാധ്യതയുണ്ട്. വിദേശയാത്രയ്ക്ക് പ്ലാൻ ചെയ്യുന്നവരാണെങ്കിൽ അതിനെ അനുകൂലമായ ദിവസമാണ്.(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola