6.5 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയോട് കൂടി എത്തുന്ന Realme C15 ന് മീഡിയ ടെക് ഹെലിയോ G35 SoC യും 4 ജിബി റാമുമാണ് ഉള്ളത്. ഫോണിന്റെ ബാറ്ററി 6000 mAh ആണ് ഒപ്പം 18 W ഫാസ്റ്റ് ചാർജിങും ഉണ്ട്. 13 + 8 + 2 + 2 മെഗാപിക്സൽ സെൻസറുകളുമായി ക്വാഡ് കാമറ സിസ്റ്റമാണ് ഫോണിനുള്ളത്. ഫോണിന്റെ വില 8,999 രൂപയാണ്.
Redmi 9i 6.53 ഇഞ്ച് ഡിസ്‌പ്ലേയും മീഡിയ ടെക് G25 പ്രൊസസ്സറുമാണ് ഫോണിനുള്ളത്. ഫോണിന് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 5000 mAh ആണ് ബാറ്ററി. ഫോണിന്റെ വില 8,299 രൂപയാണ്.
6.53 ഇഞ്ച് ഡിസ്‌പ്ലേയും 720x1600 പിക്സൽ റെസൊല്യൂഷനുമാണ് POCO C3 യ്ക്കുള്ളത്. ഫോണിന് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത് മാത്രമല്ല മീഡിയ ടെക് ഹെലിയോ G35 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 13 + 2 + 2 മെഗാപിക്സൽ ക്യാമറ സിസ്റ്റമാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിന്റെ വില 8,499 രൂപയാണ്.
6.5 ഇഞ്ച് ഡിസ്‌പ്ലേയും 720x1600 പിക്സൽ റെസൊല്യൂഷനുമാണ് Realme Narzo 20A യ്ക്കുള്ളത്. 12 + 2 + 2 മെഗാപിക്സൽ ക്യാമറ സിസ്റ്റവും 43 ജിബി റാമും 32 ജിബി സ്റ്റോറേജും ഫോണിനുണ്ട്. ഗ്ലോറി സിൽവർ കളറിലും, വിക്ടറി ബ്ലൂ കളറിലും ഫോൺ ലഭ്യമാണ്. ഫോണിന്റെ വില 8,499 രൂപയാണ്.
6.5 ഇഞ്ച് LCD ഇൻഫിനിറ്റി V ഡിസ്‌പ്ലേയും സ്നാപ്പ്ഡ്രാഗൺ 450 ചിപ്സെറ്റും 13 + 2 + 2 മെഗാപിക്സൽ ക്യാമറ സിസ്റ്റവും 5,000mAh ബാറ്ററിയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫോണിന്റെ വില 8,999 രൂപയാണ്.